Headlines

സംസ്ഥാനത്ത് എംബിബിഎസ് സീറ്റുകളുടെ എണ്ണം വീണ്ടും ഉയര്‍ത്തി; 500 സീറ്റുകള്‍ കൂടി അധികമായി അനുവദിച്ചു

സംസ്ഥാനത്ത് എംബിബിഎസ് സീറ്റുകളുടെ എണ്ണം വീണ്ടും ഉയര്‍ത്തി. 500 എംബിബിഎസ് സീറ്റുകള്‍ കൂടി അധികമായി അനുവദിച്ചു. സംസ്ഥാനത്തെ ഏഴ് സ്വകാര്യ മെഡിക്കല്‍ കോളേജുകളിലായാണ് സീറ്റുകള്‍ അധികമായി അനുവദിച്ചത്. ദേശീയ മെഡിക്കല്‍ കമ്മീഷന്റെ അനുമതിയോടെ സംസ്ഥാനത്തെ ആരോഗ്യ സര്‍വകലാശാലയാണ് സീറ്റുകള്‍ ഉയര്‍ത്തിയത്.

മുന്‍പ് നൂറ് മെഡിക്കല്‍ സീറ്റുകള്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ അധികമായി അനുവദിച്ചിരുന്നു. ഇതോടെ ഈ അക്കാദമിക് വര്‍ഷം സംസ്ഥാനത്തെ മെഡിക്കല്‍ സീറ്റുകളില്‍ 600 സീറ്റുകളുടെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്തെ ആകെ എംബിബിഎസ് സീറ്റുകളുടെ എണ്ണം 5155 ആയി ഉയര്‍ന്നു. ഈ വര്‍ഷം എന്‍ട്രന്‍സ് പരീക്ഷ എഴുതിയവര്‍ക്ക് ഈ അധിക സീറ്റുകളില്‍ പ്രവേശനം നേടാനാവും.

തൃശ്ശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ്, മലബാര്‍ മെഡിക്കല്‍ കോളേജ്, ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളേജ്, അല്‍ അസര്‍ മെഡിക്കല്‍ കോളേജ്, എസ്യുടി, പി.കെ ദാസ് മെഡിക്കല്‍ കോളേജ്, കേരള മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലെ മെഡിക്കല്‍ സീറ്റുകളാണ് വര്‍ധിപ്പിച്ചത്. ഈ സാഹചര്യത്തില്‍ 600 വിദ്യാര്‍ത്ഥികള്‍ക്ക് കൂടി കേരളത്തില്‍ എംബിബിഎസ് പഠിക്കാന്‍ സാധിക്കും.