ഭൂട്ടാനിൽ നിന്ന് കടത്തിയ വാഹനങ്ങൾ വാങ്ങിയതിൽ, നടൻ ദുൽഖർ സൽമാന് ഇന്ന് കസ്റ്റംസ് നോട്ടീസ് നൽകും. പിടിച്ചെടുത്ത വാഹനങ്ങളുടെ രേഖകൾ നേരിട്ട് ഹാജരാക്കാൻ നിർദ്ദേശിക്കും. ദുൽഖറിന്റെ കൂടുതൽ വാഹനങ്ങൾ നിരീക്ഷണത്തിലാണ്. വാഹനങ്ങളുടെ രേഖകളിൽ അവ്യക്തത തുടരുന്നതിനാലാണ് കസ്റ്റംസ് നടപടി. അമിത് ചക്കാലയ്ക്കലിനെ വീണ്ടും ചോദ്യം ചെയ്തേക്കും. ഇന്നലെ വിശദമായ മൊഴി രേഖപ്പെടുത്തിയിരുന്നു. പരിശോധന ഊർജിതമാക്കാൻ കസ്റ്റംസ് നീക്കം.
ഭൂട്ടാനിൽ നിന്ന് ഇരുന്നൂറോളം വാഹനങ്ങളാണ് കേരളത്തിലേക്ക് എത്തിയത്. 35 ഇടങ്ങളിൽ കസ്റ്റംസ് നടത്തിയ പരിശോധനയിൽ 36 വാഹനങ്ങൾ പിടികൂടി. പരിശോധന നടത്തിയ സ്ഥലങ്ങളിൽ വൻ ജിഎസ്ടി തട്ടിപ്പ് കണ്ടെത്തി. വിലകൂടിയ വാഹനങ്ങൾ ഭൂട്ടാനിൽ എത്തിച്ച്, പിന്നീട് ഇന്ത്യയിലേയ്ക്ക് കൊണ്ടുവരുന്നതാണ് തട്ടിപ്പ് സംഘത്തിന്റെ രീതി. പരിവാഹൻ വെബ്സൈറ്റിലും കൃത്രിമം നടന്നിട്ടുണ്ട്.
നടന്മാരായ ദുൽഖർ സൽമാൻ , പൃഥ്വിരാജ് , അമിത് ചക്കാലക്കൽ എന്നിവരുടെ വീടുകളിലാണ് പരിശോധന നടത്തിയത്. ദുൽഖർ സൽമാന്റെയും അമിതിന്റെയും വീടുകളിൽ നിന്ന് രണ്ടു വീതം വാഹനങ്ങൾ പിടിച്ചെടുത്തു. രേഖകൾ ഹാജരാക്കി ഇല്ലെങ്കിൽ കസ്റ്റംസ് നിയമമനുസരിച്ച് അനുസരിച്ച് തുടർനടപടി നേരിടേണ്ടി വരും.