ഐസിസി വനിതാ ലോകകപ്പിൽ ഓസ്‌ട്രേലിയക്കെതിരെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ശക്തമായ നിലയിൽ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 277 റൺസ് എടുത്തു. അർധ സെഞ്ച്വറികൾ നേടിയ യാഷിക ഭാട്യ, മിതാലി രാജ്, ഹർമൻപ്രീത് കൗർ എന്നിവരുടെ മികവിലാണ് ഇന്ത്യ സ്‌കോർ ഉയർത്തിയത്.
യാഷിക 83 പന്തിൽ 59 റൺസും മിതാലി 96 പന്തിൽ 68 റൺസുമെടുത്തു. ഹർമൻ പ്രീത് 47 പന്തിൽ 57 റൺസുമായി പുറത്താകാതെ നിന്നു. സ്മൃതി മന്ദാന പത്ത് റൺസിനും ഷഫാലി വർമ 12 റൺസിനും പുറത്തായി. പൂജ വസ്ത്രകർ 28 പന്തിൽ 34 റൺസെടുത്തു.
മറുപടി ബാറ്റിംഗ് തുടരുന്ന ഓസ്‌ട്രേലിയ ശക്തമായ നിലയിലാണ്. 19 ഓവർ പൂർത്തിയാകുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 120 റൺസ് എന്ന നിലയിലാണ് അവർ 72 റൺസുമായി അലീസ ഹീലിയും 42 റൺസുമായി റേച്ചൽ ഹെയ്ൻസുമാണ് ക്രീസിൽ