കെ റെയിലിൽ പിന്നോട്ടില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ പ്രഖ്യാപിച്ച പദ്ധതികളൊന്നും കടലാസിൽ ഒതുങ്ങില്ല. എന്തെല്ലാം നടപ്പിലാകുമെന്ന് സർക്കാർ പറഞ്ഞിട്ടുണ്ടോ അതെല്ലാം ജനപിന്തുണയോടെ തന്നെ നടപ്പാക്കുമെന്നും പിണറായി പറഞ്ഞു
കെ റെയിലിനെതിരായ പ്രതിഷേധങ്ങളെല്ലാം വികസനത്തിന് എതിരാണ്. നാടിന്റെ പുരോഗതിക്ക് തടസ്സം നിൽക്കാൻ കോൺഗ്രസും ബിജെപിയും ശ്രമിക്കുകയാണെന്നും കെഎസ്ടിഎ സംസ്ഥാന സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു
സിൽവർ ലൈൻ വിഷയത്തിൽ പ്രതിപക്ഷം തെറ്റിദ്ധാരണ പടർത്തുകയാണെന്നും കേരളത്തെ കലാപഭൂമിയാക്കാനാണ് ശ്രമമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു. സമരക്കാർക്ക് കല്ല് വേണമെങ്കിൽ വേറെ കല്ല് വാങ്ങി കൊടുക്കാമെന്നും കോടിയേരി പരിഹസിച്ചു.