തമിഴ്‌നാട്ടിൽ അഞ്ചാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 102 വയസ്സുകാരന് 15 വർഷം തടവുശിക്ഷ. തിരുവള്ളൂർ മഹിളാ കോടതിയാണ് സെന്നീർക്കുപ്പം സ്വദേശി കെ പരശുരാമന് ശിക്ഷ വിധിച്ചത്. സർക്കാർ സ്‌കൂളിൽ നിന്നും പ്രധാനാധ്യാപകനായി വിരമിച്ചയാളാണ് ഇയാൾ.
2018 ജൂലൈ മാസത്തിലാണ് കേസിനാസ്പദമായ സംഭവം. ഇയാൾ വീടുകൾ നിർമിച്ച് വാടകക്ക് നൽകിയിരുന്നു. ഇതിലൊന്നിലെ താമസക്കാരുടെ മകളെയാണ് പീഡിപ്പിച്ചത്. പത്ത് വയസ്സുള്ള കുട്ടിക്ക് വയറുവേദന വന്നപ്പോൾ നടത്തിയ പരിശോധനയിലാണ് പീഡനത്തിന് ഇരയായെന്ന് മനസ്സിലായത്
പിന്നാലെ വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു. പീഡനം നടക്കുമ്പോൾ പ്രതിക്ക് 99 വയസ്സായിരുന്നു പ്രായം. മൂന്ന് വർഷത്തെ വിചാരണക്ക് ശേഷമാണ് ശിക്ഷ വിധിച്ചത്.