കിഫ്ബിയെ തകർക്കാൻ ശ്രമിക്കുന്നവർ സാഡിസ്റ്റുകളെന്ന് മുഖ്യമന്ത്രി

 

കിഫ്ബിയെ തകർക്കാൻ ശ്രമിക്കുന്നവർ സാഡിസ്റ്റ് മനോഭാവമുള്ളവരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം ഒരിഞ്ച് മുന്നോട്ടു പോകരുതെന്നാണ് ഇവരുടെ ആവശ്യം. കിഫ്ബിയുമായി സഹകരിച്ച് സർക്കാർ തുടങ്ങിയ പദ്ധതികൾ ഉപേക്ഷിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ചാൻസിലോർസ് അവാർഡുദാന ചടങ്ങിലാണ് മുഖ്യമന്ത്രിയുടെ പരാമർശം. ഗവർണറുടെ സാന്നിധ്യത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ

ധനമന്ത്രി കെ എൻ ബാലഗോപാലും കിഫ്ബിയെ വിമർശിക്കുന്നവർക്കെതിരെ രംഗത്തുവന്നിരുന്നു. കിഫ്ബിക്കെതിരായ വാർത്തകൾ ഗോസിപ് വാർത്തകളാണെന്നും അത് കേരളത്തെ തകർക്കുമെന്നും ധനമന്ത്രി പറഞ്ഞു.