ഇന്ത്യൻ മിസൈൽ പതിച്ച സംഭവത്തിൽ സംയുക്ത അന്വേഷണം വേണമെന്ന് പാകിസ്ഥാൻ

ഇന്ത്യന്‍ മിസൈല്‍   പാകിസ്താനില്‍ പതിച്ചതുമായി ബന്ധപ്പെട്ട് സംയുക്ത അന്വേഷണം ആവശ്യപ്പെട്ട് പാകിസ്താന്‍. പതിച്ചത് ഇന്ത്യന്‍ മിസൈല്‍ ആണെന്ന് സ്ഥിരീകരിച്ച് പ്രതിരോധ മന്ത്രാലയം വെള്ളിയാഴ്ച സ്ഥിരീകരിച്ചിരുന്നു.

ഇന്ത്യന്‍ അതിത്തിയില്‍ നിന്ന് 124 കിലോമീറ്റര്‍ അകലെ  പതിച്ചത് അബദ്ധത്തിലാണെന്നും സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും അന്വേഷണത്തിന് ഉത്തരവിട്ടതായും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാകിസ്താന്റെ പ്രതികരണം.

മാര്‍ച്ച് മാസം ഒമ്പതാം തിയതിയാണ് ഇന്ത്യന്‍ മിസൈല്‍ പാകിസ്ഥാനില്‍ തകര്‍ന്ന് വീണത്.