ഫ്‌ളോറിഡയിൽ അഗ്നിശമനസേനയുടെ ഹെലികോപ്റ്റർ തകർന്നുവീണ് നാല് മരണം

ഫ്ളോറിഡയിൽ അഗ്നിശമനസേനയുടെ ഹെലികോപ്റ്റർ തകർന്നുവീണ് നാല് മരണം. പരിശീലനപ്പറക്കലിനിടെയാണ് ലെസ്ബർഗ് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം വിമാനം തകർന്നു വീണത്. വിമാനം ചതുപ്പിൽ തകർന്നു വീഴുകയായിരുന്നെന്ന് ഫെഡറൽ ഏവിയേഷൻ അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും അധികൃതർ അറിയിച്ചു.