സംസ്ഥാനത്ത് ഇന്ന് നാല് പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതിൽ രണ്ട് പേർ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. പറമ്പിൽ സ്വദേശി രവീന്ദ്രൻ(69), വയനാട് കൊന്നച്ചാൽ സ്വദേശി ജോസഫ്(85) എന്നിവരാണ് കോഴിക്കോട് മരിച്ചത്.
എറണാകുളത്ത് പുത്തൻകുരിശിലും തൃപ്പുണിത്തുറയിലും നേരത്തെ മരണം റിപ്പോർട്ട് ചെയ്തിരുന്നു. പുത്തൻകുരിശ് മുൻ പഞ്ചായത്ത് പ്രസിഡന്റ് പി വി പൗലോസാണ് മരിച്ചത്. 81 വയസ്സായിരുന്നു. അർബുദരോഗബാധിതനായിരുന്നു. ചികിത്സയിലിരിക്കെയാണ് കൊവിഡ് സ്ഥിരീകരിച്ചത്.
തൃപ്പുണിത്തുറ പറവൂർ സ്വദേശി സുലോചന കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയിരിക്കെയാണ് മരിച്ചത്. 62 വയസ്സായിരുന്നു. എറണാകുളം ജില്ലയിൽ മാത്രം ഇതുവരെ 45 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.