ആശങ്കവിട്ടൊഴിയുന്നില്ല ബത്തേരിയിൽ അഞ്ച് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇന്നലെ നടത്തിയ ആൻ്റിജൻ ടെസ്റ്റിലാണ് കൊവിഡ് പൊസ്റ്റീവായത്. ഇതിൽ കൊവിഡ് 19 സ്ഥിരീകരിച്ച വ്യക്തി ജോലി ചെയ്യുന്ന ബത്തേരി മാനിക്കുനിയിലെ ഇസാഫ് ബാങ്ക് ആരോഗ്യ വകുപ്പ് അടപ്പിച്ചു. ഇന്ന് കൂടുതൽ പേരിൽ പരിശോധന നടത്തും
കഴിഞ്ഞ ദിവസം നടത്തിയ ആൻറിജൻ പരിശോധനയിൽ അഞ്ച് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതോടെ വീണ്ടും ആശങ്കയിൽ ആയിരിക്കുകയാണ് സുൽത്താൻ ബത്തേരിയിൽ. ബത്തേരിയിലെ സ്വകാര്യ ബാങ്കായ ഇസാഫിലെ ജീവനക്കാരനും മറ്റ് നാല് പേർക്കുമാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ ബാങ്ക് ആരോഗ്യ വകുപ്പ് ഇടപ്പെട്ട് അടപ്പിച്ചു. രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്ക പട്ടിക തയ്യാറാക്കി ഇന്ന് ഇവരെ ആൻ്റിജൻ പരിശോധനയ്ക്ക് വിധേയമാക്കും. പരിശോധനയിൽ രോഗ വ്യാപനം നടന്നിട്ടുണ്ടോയെന്ന് കണ്ടെത്താനാവുമെന്നാണ് ആരോഗ്യ വകുപ്പ് പ്രതിക്ഷിക്കുന്നത്. നിലവിൽ നഗരസഭയിലെ 7 ഡിവിഷനുകൾ കണ്ടെയ്ൻ്റ് സോണിലാണ്.