യുക്രൈൻ പ്രസിഡന്റ് സെലൻസ്‌കിയുമായി പ്രധാനമന്ത്രി മോദി ചർച്ച നടത്തും
യുക്രൈൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിക്കും. ഫോണിലൂടെ ഇരു നേതാക്കളും തമ്മിൽ ചർച്ച നടത്തുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ തുടരവെയാണ് ഇരു നേതാക്കളും തമ്മിൽ സംസാരിക്കാനൊരുങ്ങുന്നത് യുദ്ധം തുടങ്ങിയ ശേഷം ഇത് രണ്ടാം തവണയാണ് മോദി സെലൻസ്‌കിയുമായി സംസാരിക്കുന്നത്. റഷ്യക്കെതിരെ സെലൻസ്‌കി ഇന്ത്യയുടെ പിന്തുണ തേടിയിരുന്നു. എന്നാൽ റഷ്യക്കെതിരായ നിലപാട് സ്വീകരിക്കാൻ ഇന്ത്യ തയ്യാറായിട്ടില്ല ഇതിനിടെ യുക്രെയ്നിലെ സുമിയിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്കായി…