വ്യോമനിരോധന മേഖല പ്രഖ്യാപനം തള്ളി; നാറ്റോയ്‌ക്കെതിരെ വിമർശനവുമായി സെലൻസ്‌കി
യുക്രൈനിൽ വ്യോമനിരോധന മേഖല പ്രഖ്യാപിക്കണമെന്ന ആവശ്യം തള്ളിയ നാറ്റോയ്‌ക്കെതിരെ വിമർശനവുമായി യുക്രൈൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കി. യുക്രൈൻ നഗരങ്ങളിലും ഗ്രാമങ്ങളിലും ബോംബാക്രമണം നടത്താൻ റഷ്യക്ക് പച്ചക്കൊടി കാണിക്കുകയാണ് അമേരിക്കയുടെ നേതൃത്വത്തിലുള്ള നാറ്റോയെന്ന് സെലൻസ്‌കി പറഞ്ഞു ഇന്ന് നാറ്റോയുടെ ഒരു ഉച്ചകോടി ചേർന്നിരുന്നു. തീർത്തും ദുർബലവും ആശയക്കുഴപ്പം നിറഞ്ഞ യോഗമായിരുന്നുവത്. യൂറോപ്പിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടത്തിന് പ്രഥമ പരിഗണന നൽകണമെന്ന ചിന്ത ആർക്കുമുണ്ടായില്ല. നാറ്റോ വ്യോമനിരോധന മേഖല പ്രഖ്യാപിച്ചുകഴിഞ്ഞാൽ യുക്രൈനിൽ എത്തുന്ന റഷ്യൻ വിമാനങ്ങൾ നാറ്റോ സേനക്ക്…