യുക്രൈന് പിന്നാലെ ഇ യു അംഗത്വത്തിന് അപേക്ഷിച്ച് ജോര്‍ജിയയും മോള്‍ഡോവയും

 

ബ്രസല്‍സ്: യുക്രൈന് പിന്നാലെ യൂറോപ്യന്‍ യൂണിയന്‍ (ഇ യു) അംഗത്വത്തിന് അപേക്ഷിച്ച് ജോര്‍ജിയ. റഷ്യയുടെ അടുത്ത ലക്ഷ്യം ജോര്‍ജിയ ആണെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ഈ നീക്കം. ഇ യു അംഗത്വത്തിന് മോള്‍ഡോവയും അപേക്ഷ നല്‍കിയിട്ടുണ്ട്.

അതിനിടെ, ഒഡെസ മേഖലയില്‍ റഷ്യയുടെ വിമാനം വെടിവച്ചിട്ടതായി യുക്രൈന്‍ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു. രാജ്യാന്തര സമാധാന സേനയെ വിന്യസിക്കുന്നത് പരിഗണനയിലാണെന്ന് യുക്രൈന്‍ വിദേശകാര്യ മന്ത്രി വ്യക്തമാക്കി.