ട്വിറ്ററിന് നിയന്ത്രണവും ഫെയ്സ്ബുക്കിനും വിലക്കുമേർപ്പെടുത്തി റഷ്യ
മോസ്കോ: സമൂഹമാധ്യമങ്ങളായ ട്വിറ്ററിന് നിയന്ത്രണവും ഫെയ്സ്ബുക്കിനും വിലക്കുമേർപ്പെടുത്തി റഷ്യ. റഷ്യ യുക്രെയ്ൻ സംഘർഷത്തിന്റെ പേരിൽ വ്യാജവാർത്തകൾ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നു എന്നു കാട്ടിയാണ് റഷ്യൻ ഭരണകൂടത്തിന്റെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട നിയമം റഷ്യയിൽ പ്രാബല്യത്തിൽ വന്നു. നിയമം ലംഘിക്കുന്നവർക്ക് റഷ്യൻ സൈന്യത്തിനെതിരെ വ്യാജ വാർത്ത ചമച്ചു എന്ന കുറ്റം ആരോപിച്ച് 15 വർഷം തടവു ശിക്ഷ ലഭിക്കും. റഷ്യൻ സർക്കാർ നിരോധിച്ച ഉള്ളടക്കം മാറ്റാൻ ട്വിറ്റർ തയാറാകാത്തത് റഷ്യയെ പ്രകോപിപ്പിച്ചിരുന്നു. എന്നാൽ സാധാരണക്കാർക്ക് വിവരങ്ങൾ അറിയാനും ബന്ധുക്കളും…