ഇടുക്കി എൻജിനീയറിംഗ് കോളജിൽ എസ് എഫ് ഐ പ്രവർത്തകൻ ധീരജിനെ കുത്തിക്കൊന്ന കേസിലെ പ്രതിയും യൂത്ത് കോൺഗ്രസ് നേതാവുമായ നിഖിൽ പൈലിയെ ന്യായീകരിച്ച് വീണ്ടും കെ സുധാകരൻ. ധീരജിനെ കുത്തിയത് നിഖിൽ പൈലിയല്ല. ജയിലിൽ കിടക്കുന്നത് നിരപരാധികളാണെന്നും സുധാകരൻ പറഞ്ഞു.
നിഖിൽ പൈലി ധീരജിനെ കുത്തിയത് ആരും കണ്ടിട്ടില്ല. കേസിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും കെപിസിസി പ്രസിഡന്റ് സ്ഥാനത്തിരിക്കുന്ന കെ സുധാകരൻ പറഞ്ഞു. പിണറായിയുടെ ഭരമം നാടിന് വേണ്ടിയല്ല കുടുംബത്തിന് വേണ്ടിയാണെന്ന് സുധാകരൻ പരിഹസിച്ചു. ഒന്നാം പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് ഉയർന്നുവന്ന ആരോപണങ്ങൾ ചെറുതല്ല. ചെന്നിത്തല ഉയർത്തിയ ആരോപണങ്ങൽ പരിഹരിക്കാതെ ഇന്നും നിൽക്കുന്നു. ബിജെപിക്കാർക്ക് നട്ടെല്ല് ഉണ്ടോ, നിങ്ങളുടെ ഏജൻസി എടുത്ത കേസുകൾ എന്താണ് അന്വേഷിക്കുന്നതെന്നും സുധാകരൻ ചോദിച്ചു.