കോളജിൽ സംഘർഷമുണ്ടാക്കിയത് എസ് എഫ് ഐയെന്ന് കെ സുധാകരൻ; അക്രമത്തെ പ്രോത്സാഹിപ്പിക്കില്ല

 

എസ് എഫ് ഐ പ്രവർത്തകൻ ധീരജിനെ യൂത്ത് കോൺഗ്രസ്, കെ എസ് യു അക്രമികൾ കുത്തിക്കൊന്നതിന് ശേഷവും ന്യായീകരണം തുടർന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കോളജിൽ സംഘർഷമുണ്ടാക്കിയത്. എസ് എഫ് ഐ ആണെന്ന് സുധാകരൻ ആരോപിച്ചു. അക്രമത്തെ പ്രോത്സാഹിപ്പിക്കില്ലെന്നും സുധാകരൻ പറഞ്ഞു

നൂറുകണക്കിന് കെ എസ് യു പ്രവർത്തകരാണ് കഴിഞ്ഞ കാലങ്ങളിൽ കോളജുകളിൽ കൊല്ലപ്പെട്ടതെന്ന വിചിത്രമായ വാദം ഇന്നലെ കെ സുധാകരൻ ഉയർത്തിയിരുന്നു. ധീരജിനെ കൊലപ്പെടുത്തിയത് സ്വന്തം പാർട്ടിക്കാരാണെന്ന് വ്യക്തമായിട്ടും തള്ളിപ്പറയാൻ കെ പി സി സിയുടെ പ്രസിഡന്റ് ഇതുവരെ തയ്യാറായിട്ടില്ല

ഇന്നലെയാണ് ഇടുക്കി എൻജിനീയറിംഗ് കോളജിൽ ധീരജിനെ യൂത്ത് കോൺഗ്രസ് നേതാവായ നിഖിൽ പൈലിയും സഹായി ജെറിൻ ജോജോയും ചേർന്ന് കുത്തിക്കൊന്നത്. ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികൾ കുറ്റം സമ്മതിച്ചിട്ടുണ്ട്.