വയനാട് ജില്ലയില്‍ ഇന്ന് 83 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 130 പേര്‍ രോഗമുക്തി നേടി. 2 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 82 പേർക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാൾക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 167484 ആയി. 165820 പേര്‍ രോഗമുക്തരായി. നിലവില്‍ 653 പേര്‍ ചികിത്സയിലുണ്ട്. ഇവരില്‍ 614 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 928 കോവിഡ് മരണം ജില്ലയില്‍ ഇതുവരെ സ്ഥിരീകരിച്ചു. പുതുതായി നിരീക്ഷണത്തിലായ 77 പേര്‍ ഉള്‍പ്പെടെ ആകെ 653 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ നിന്ന് 152 സാമ്പിളുകള്‍ ഇന്ന് പരിശോധനയ്ക്ക് അയച്ചു.