അധിനിവേശം നിർത്താൻ റഷ്യയോട് നിർദേശിക്കണം; ലോകരാഷ്ട്രങ്ങളോട് യുക്രൈൻ
അധിനിവേശം അവസാനിപ്പിക്കാൻ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ കാര്യക്ഷമമായി ഇടപെടണമെന്നാവശ്യപ്പെട്ട് യുക്രൈൻ. റഷ്യൻ അധിനിവേശം പത്ത് ദിവസം പിന്നിടുമ്പോഴാണ് ലോക രാജ്യങ്ങളുടെ സഹായം തേടി യുക്രൈൻ വരുന്നത്. യുക്രൈൻ വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബയാണ് ഇക്കാര്യം ആവശ്യപ്പെട്ടത് റഷ്യ വെടിനിർത്തൽ ലംഘിച്ചു. രാജ്യത്തെ സാധാരണക്കാർക്ക് നേരെ ആക്രമണം അഴിച്ചുവിടുകയാണ്. രാജ്യത്തെ സാധാരണക്കാർക്കും വിദേശികളായ വിദ്യാർഥികൾക്കും സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ അവസരമുണ്ടാകണമെന്നും കുലേബ പറഞ്ഞു ഇന്ത്യൻ വിദ്യാർഥികളെ റഷ്യൻ സൈന്യം മനുഷ്യ കവചമാക്കിയിരിക്കുകയാണെന്ന റഷ്യൻ ആരോപണം കുലേബ തള്ളി. കഴിഞ്ഞ…