പുറത്തിറങ്ങരുത്, എല്ലാ മാർഗങ്ങളും തേടുന്നുണ്ട്; സുമിയിലെ വിദ്യാർഥികളോട് ഇന്ത്യൻ എംബസി

 

യുദ്ധം രൂക്ഷമായി തുടരുന്ന യുക്രൈനിലെ സുമി നഗരത്തിൽ കുടുങ്ങിക്കിടക്കുന്ന വിദ്യാർഥികൾ പ്രതിഷേധസ്വരമുയർത്തിയതോടെ പ്രതികരണവുമായി ഇന്ത്യൻ എംബസി. ഒഴിപ്പിക്കലിനായി എല്ലാ വഴികളും തേടുകയാണെന്നും കരുത്തോടെ തുടരണമൈന്നും എംബസി ട്വീറ്റ് ചെയ്തു.

റെഡ് ക്രോസ് അടക്കമുള്ള എല്ലാ ഏജൻസികളുമായും സുരക്ഷിതമാർഗങ്ങൾ കണ്ടെത്തുന്നതിനുള്ള ചർച്ചകൾ നടത്തുന്നുണ്ട്. സുരക്ഷിതമായി ഷെൽട്ടറുകൾക്കുള്ളിൽ തുടരണമെന്നും പുറത്തിറങ്ങരുതെന്നും എംബസി നിർദേശിച്ചു. വിദ്യാർഥികളുടെ വീഡിയോ ദൃശ്യങ്ങൾ കണ്ടു. അവരുടെ വേദനയും ആശങ്കയും മനസ്സിലാക്കുന്നുവെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പ്രതികരിച്ചു

സുമിയിൽ ഷെല്ലാക്രമണം തുടരുകയാണ്. ഗതാഗത സൗകര്യമില്ല. പ്രാദേശികമ വെടനിർത്തൽ ഏർപ്പെടുത്തിയാൽ മാത്രമേ വിദ്യാർഥികളെ സുരക്ഷിതമായി ഒഴിപ്പിക്കാൻ കഴിയൂ. റഷ്യക്കും യുക്രൈനും മേൽ ഇന്ത്യ സമ്മർദം ചെലുത്തുന്നുണ്ടെന്നും ബാഗ്ചി പറഞ്ഞു.