കീവിൽ കർഫ്യൂ പിൻവലിച്ചു; എല്ലാ വിദ്യാർഥികളോടും റെയിൽവേ സ്‌റ്റേഷനുകളിലേക്കെത്താൻ ഇന്ത്യൻ എംബസി

 

കീവിൽ കർഫ്യൂ പിൻവലിച്ചതിന് പിന്നാലെ എല്ലാ വിദ്യാർഥികളോടും അടുത്തുള്ള റെയിൽവേ സ്‌റ്റേഷനുകളിലേക്ക് പോകാൻ ഇന്ത്യൻ എംബസി നിർദേശം നൽകി. രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി പടിഞ്ഞാറൻ യുക്രൈനിലേക്ക് എത്തിക്കുന്നതിനായാണ് റെയിൽവേ സ്റ്റേഷനുകളിലേക്ക് പോകാൻ ഇന്ത്യൻ എംബസി നിർദേശം നൽകിയത്.

ഇതിനായി സ്‌പെഷ്യൽ ട്രെയിനുകൾ യുക്രൈൻ ഏർപ്പാടാക്കിയിട്ടുണ്ട്. യുക്രൈനിലുള്ള ഇന്ത്യക്കാരെ മടക്കി കൊണ്ടുവരാൻ സ്‌പൈസ് ജെറ്റും ബുഡാപെസ്റ്റിലേക്ക് സർവീസ് നടത്തും. ബോയിംഗ് 737 എംഎഎക്‌സ് വിമാനമാണ് സർവീസ് നടത്തുക.