Headlines

യുക്രൈന്റെ തീര നഗരങ്ങൾ ഓരോന്നായി കീഴടക്കി റഷ്യ; നാറ്റോയ്ക്കും ഭീഷണി

  യുക്രൈനിലെ പ്രധാന തീരനഗരങ്ങളിൽ റഷ്യൻ ആധിപത്യം. പ്രധാന നദികളിലൊന്നായ നീപ്പർ നദിയുടെ കിഴക്കൻ പകുതി പൂർണമായി റഷ്യ പിടിച്ചു. അതിർത്തി തുറമുഖങ്ങൾ പിടിച്ച് യുക്രൈന്റെ കരിങ്കടലിലേക്കും അസോവ് കടലിലേക്കുമുള്ള അതിർത്തികൾ അടച്ച് കൈക്കലാക്കാനാണ് റഷ്യയുടെ നീക്കം. റൊമാനിയൻ തീരം വരെയുള്ള സമുദ്രാതിർത്തിയുടെ നിയന്ത്രണം റഷ്യയുടെ മുമ്പേയുള്ള ആഗ്രഹമാണ് പ്രധാന തുറമുഖ നഗരമായ കേഴ്‌സൻ റഷ്യ നേരത്തെ പിടിച്ചിരുന്നു. നീപ്പർ നദിയുടെ ഡെൽറ്റ മേഖല യുക്രൈന്റെ ഭക്ഷ്യ അറയായാണ് അറിയപ്പെടുന്നത്. തുറമുഖ നഗരമായ ഒഡേസ കൂടി പിടിച്ചാൽ…

Read More

രക്ഷാപ്രവർത്തനത്തിന് യുദ്ധമില്ലാ മാനുഷിക ഇടനാഴി; റഷ്യ-യുക്രൈൻ ചർച്ചയിൽ ധാരണയായി

  രക്ഷാപ്രവർത്തനത്തിന് യുദ്ധമില്ലാ മാനുഷിക ഇടനാഴി; റഷ്യ-യുക്രൈൻ ചർച്ചയിൽ ധാരണയായി യുക്രൈനിലെ യുദ്ധരൂക്ഷിതമായ നഗരങ്ങളിൽ നിന്നും പൗരൻമാരെ ഒഴിപ്പിക്കാൻ പ്രത്യേക മേഖലകൾ നിശ്ചയിക്കാൻ റഷ്യ-യുക്രൈൻ ധാരണ. വെടിനിർത്തൽ ചർച്ച ചെയ്യാനായി ചേർന്ന റഷ്യ-യുക്രൈൻ പ്രതിനിധി സംഘങ്ങളാണ് യുദ്ധമില്ലാ മാനുഷിക ഇടനാഴികളായി ചില മേഖലകളെ മാറ്റാൻ തീരുമാനിച്ചത് ഒഴിപ്പിക്കൽ, രക്ഷാപ്രവർത്തനങ്ങൾ എന്നിവക്കായി പ്രത്യേക മേഖലകളുണ്ടാകും. ഇവിടെ സൈനിക നടപടികൾ നിർത്തിവെക്കുകയോ ഒഴിവാക്കുകയോ ചെയ്യും. അതേസമയം ചർച്ചയിൽ ആഗ്രഹിച്ച ഫലമുണ്ടായില്ലെന്ന് യുക്രൈൻ പ്രതികരിച്ചു. ബെലറസിലെ അജ്ഞാത കേന്ദ്രത്തിൽ വെച്ചായിരുന്നു ചർച്ച…

Read More

യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയത്തിന് നേരെ റഷ്യൻ ആക്രമണം; കടുത്ത ആശങ്ക

  യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയമായ സേപോർസെയിയ ആണവനിലയത്തിന് നേരെ റഷ്യ ആക്രമണം നടത്തിയതായി യുക്രൈൻ. എനർഗൊദാർ നഗരത്തിലെ ആണവനിലയത്തിന് നേരെയാണ് റഷ്യ ആക്രമണം നടത്തിയത്. നിലയത്തിന് സമീപത്ത് നിന്ന് പുക ഉയരുന്നുണ്ടെന്ന് യുക്രൈനിയൻ സൈന്യം അറിയിച്ചു റഷ്യൻ സൈന്യം ആണവനിലയത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും നിലയത്തിന് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ പറഞ്ഞു. നിലയം തകർന്നാൽ ചെർണോബിൽ ദുരന്തത്തേക്കാൾ പത്തിരട്ടി പ്രഹരശേഷിയുള്ള ദുരന്തമുണ്ടാകുമെന്ന് വിദേശകാര്യ മന്ത്രി പറഞ്ഞു

Read More

ചെര്‍ണീവില്‍ റഷ്യന്‍ വ്യോമാക്രമണം; ഒമ്പത് പേര്‍ കൊല്ലപ്പെട്ടു

യുക്രൈനിലെ ചെര്‍ണീവില്‍ റഷ്യ വ്യോമാക്രമണം നടത്തി. ആക്രമണത്തില്‍ ഒമ്പത് പേര്‍ കൊല്ലപ്പെട്ടു. നാലുപേര്‍ക്ക് പരുക്കേറ്റതായും ചെര്‍ണീവ് ഗവര്‍ണര്‍ വെളിപ്പെടുത്തി. രണ്ട് സ്‌കൂളും സ്വകാര്യ കെട്ടിടവും തകര്‍ന്നു.

Read More

ആണവ യുദ്ധത്തിന് ആഗ്രഹിക്കുന്നത് പാശ്ചാത്യ രാജ്യങ്ങൾ; ചർച്ചകളിൽ പ്രതീക്ഷയെന്നും റഷ്യ

  പാശ്ചാത്യ രാജ്യങ്ങളാണ് ആണവയുദ്ധത്തിന് ആഗ്രഹിക്കുന്നതെന്ന് റഷ്യ. തങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടുത്താനുള്ള പ്രകോപനങ്ങൾ അനുവദിക്കില്ലെന്നും റഷ്യൻ വിദേശകാര്യ മന്ത്രി സെർജിയോ ലാവ്‌റോവ് പറഞ്ഞു. ആണവ യുദ്ധത്തെ കുറിച്ചുള്ള ചിന്തകൾ നിരന്തരം കറങ്ങിക്കൊണ്ടിരിക്കുന്നത് പടിഞ്ഞാറൻ രാഷ്ട്രീയക്കാരുടെ തലയിലാണ്. അല്ലാതെ റഷ്യക്കാരുടെ തലയ്ക്കുള്ളിൽ അല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതകരണം യുക്രൈനുമായുള്ള അനുനയ ചർച്ചകൾ പ്രതീക്ഷയോടെയാണ് കാണുന്നത്. തുല്യതയുടെ അടിസ്ഥാനത്തിൽ ചർച്ചയ്ക്ക് തയാറാണ്. ഇരുരാജ്യങ്ങളുടെയും താത്പര്യങ്ങൾ കണക്കിലെടുക്കുന്നു. റഷ്യയുടേത് പരിമിതമായ ആവശ്യങ്ങൾ മാത്രമാണ്. യുക്രൈനിൽ നിന്നുള്ള ഭീഷണി ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്ന് സെർജി ലാവ്‌റോവ്…

Read More

യുക്രൈനിലെ മരിയോപോളിൽ ഷെല്ലാക്രമണത്തിൽ നൂറിലധികം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

  യുക്രൈനിൽ ആക്രമണം ശക്തമാക്കി റഷ്യ.സുമി സ്റ്റേറ്റ് യൂണിയൻ കെട്ടിടത്തിന് നേരെ ഷെല്ലാക്രമണമുണ്ടായി. ഖാർക്കീവിൽ വ്യോമാക്രമണത്തിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ എട്ട് സാധാരണക്കാർ കൊല്ലപ്പെട്ടു. മരിയോപോളിലും റഷ്യൻ സൈന്യം ഷെല്ലാക്രമണം നടത്തി. ആക്രമണത്തിൽ നൂറുകണക്കിന് പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഖഴ്സണിന് സമീപമുള്ള തന്ത്രപ്രധാന തുറമുഖ നഗരമാണ് മാരിയുപോൾ. ഖേഴ്സൺ റഷ്യൻ സൈന്യത്തിന്റെ നിയന്ത്രണത്തിലാണെന്ന്  മേയർ അറിയിച്ചു. കീവിലും ഖാർക്കിവിലും റഷ്യ ആക്രമണം തുടരുകയാണ്. യുക്രൈനിൽ ഇതിനോടകം 227 സാധാരണക്കാർ കൊല്ലപ്പെട്ടതായും 525 പേർക്ക് പരുക്കേറ്റതായും യുഎൻ റിപ്പോർട്ടിൽ…

Read More

നവീന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണെന്ന് വിദേശകാര്യ മന്ത്രാലയം

  യുക്രൈനിലെ ഖാർകീവിൽ കൊല്ലപ്പെട്ട ഇന്ത്യൻ വിദ്യാർഥി നവീന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണെന്ന് വിദേശകാര്യ മന്ത്രാലയം. ഖാർകീവിലെ മെഡിക്കൽ സർവകലാശാലയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. യുക്രൈൻ അധികൃതരുമായി ചർച്ച നടത്തി വരികയാണെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു ഏജന്റും നവീന്റെ സുഹൃത്തുക്കളും മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. പക്ഷേ നാട്ടിൽ എപ്പോൾ എത്തിക്കാനാകുമെന്നതിൽ അവ്യക്തത തുടരുകയാണ്. ഹവേരിയിലെ കർഷക കുടുംബമാണ് നവീന്റേത്. കൃഷിയിൽ നിന്നുള്ള വരുമാനം സ്വരൂപീച്ചും വായ്പയെടുത്തുമാണ് വിദേശത്ത് പഠനത്തിന് അയച്ചത്. പ്ലസ്ടുവിന് 97 ശതമാനം മാർക്ക് ലഭിച്ചിരുന്നുവെങ്കിലും നീറ്റ്…

Read More

ഐജിടിവി ആപ്പ് ഇനിയില്ല; ഇൻസ്റ്റഗ്രാമിൽ വലിയ മാറ്റങ്ങൾക്കൊരുങ്ങി മെറ്റ

ദൈർഘ്യമേറിയ വിഡിയോകൾ പോസ്റ്റ് ചെയ്യാൻ വേണ്ടി ഉപയോഗിച്ച ഐജിടിവി ആപ്പിന്റെ പ്രവർത്തനം ഇൻസ്റ്റഗ്രാം നിർത്തിവെച്ചു. ഈ വർഷം മാർച്ച് പകുതിയോടെ പ്ലേസ്റ്റോറിൽ നിന്നും ആപ്‌സ്റ്റോറിൽ നിന്നും ഐജിടിവി നീക്കം ചെയ്യപ്പെടും. ഇൻസ്റ്റാഗ്രാമിലെ വീഡിയോ ലളിതമാക്കാനും മെച്ചപ്പെടുത്താനുമാണ് മെറ്റയുടെ തീരുമാനം. ഇക്കാര്യം ബ്ലോഗ് പോസ്റ്റിലൂടെ മെറ്റ വെളിപ്പെടുത്തി. ഇതോടെ പ്രധാന ഇൻസ്റ്റാഗ്രാം ആപ്പ് വഴി എല്ലാ വീഡിയോ ഉള്ളടക്കങ്ങളും ഉപയോക്താക്കൾക്ക് ആക്സസ് ചെയ്യാനുമാണ് ഇൻസ്റ്റന്റ്ഗ്രാമിന്‌റെ ശ്രമം. ആളുകളെ കൂടുതൽ ആകർഷിപ്പിക്കാൻ റീൽസുകളിലും പുതുയമാറ്റങ്ങൾ വരുത്തും. റീൽസുകളിൽ പരസ്യം കൊണ്ടു…

Read More

ആയിരക്കണക്കിന് ആഡംബര കാറുകളുമായി വരവെ തീപിടിച്ച ചരക്കുകപ്പൽ ഒടുവിൽ കടലിൽ മുങ്ങി

  ജർമനിയിൽ നിന്ന് അമേരിക്കയിലേക്ക് 3965 ആഡംബര കാറുകളുമായി പോകവെ അറ്റ്‌ലാന്റിക് സമുദ്രത്തിൽ വെച്ച് തീപിടിച്ച കൂറ്റൻ ചരക്കുകപ്പൽ മുങ്ങി. ഫെബ്രുവരി 16നാണ് സിംഗപ്പൂർ കമ്പനിയുടെ ഫെലിസിറ്റി എയ്‌സ് എന്ന കപ്പലിന് തീപിടിച്ചത്. ആസുറസ് ദ്വീപിന്റെ തീരത്ത് നിന്നും 220 നോട്ടിക്കൽ മൈൽ അകലെ കപ്പൽ മുങ്ങിയതായി കമ്പനി അറിയിച്ചു കപ്പലിൽ ഉണ്ടായിരുന്ന 22 അംഗ ക്രൂവിനെ നേരത്തെ രക്ഷിച്ചിരുന്നു. പോർച്ചുഗീസ് നാവികസേനയാണ് രക്ഷാപ്രവർത്തനം നടത്തിയത്. കപ്പൽ മുങ്ങിയ സമുദ്രഭാഗം പോർച്ചുഗീസിന്റെ അധികാര പരിധിയിലുള്ളതാണ്. ഫോക്‌സ് വാഗൺ…

Read More

ഇന്ത്യക്കാരെ യുക്രൈൻ മനുഷ്യകവചമാക്കുന്നു; ഗുരുതര ആരോപണവുമായി റഷ്യ

ഇന്ത്യക്കാരെ യുക്രൈൻ മനുഷ്യകവചമായി ഉപയോഗിക്കുകയാണെന്ന് റഷ്യ. ഇന്ത്യൻ വിദ്യാർഥികളെ യുക്രൈൻ സൈന്യം തടവിലാക്കി വെക്കുകയാണെന്നും റഷ്യ പറഞ്ഞു. റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിൽ നടന്ന ചർച്ചയിലാണ് റഷ്യ ഇത്തരമൊരു പരാമർശം നടത്തിയത്. ഇന്ത്യക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കാൻ തയ്യാറാണെന്നും റഷ്യ അറിയിച്ചു. റഷ്യ വഴി ഇവരെ ഇന്ത്യയിലേക്ക് എത്തിക്കാമെന്നാണ് അറിയിച്ചിരിക്കുന്നത്. ഖാർകീവിലെ സാഹചര്യവും ഇരുവരും വിലയിരുത്തി. രക്ഷാ ദൗത്യത്തിന് റഷ്യൻ വിമാനങ്ങളും ഉപയോഗിക്കും. ഇതിനിടെ യുദ്ധത്തിൽ തങ്ങളുടെ 498 സൈനികർ കൊല്ലപ്പെട്ടതായി റഷ്യ…

Read More