യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയമായ സേപോർസെയിയ ആണവനിലയത്തിന് നേരെ റഷ്യ ആക്രമണം നടത്തിയതായി യുക്രൈൻ. എനർഗൊദാർ നഗരത്തിലെ ആണവനിലയത്തിന് നേരെയാണ് റഷ്യ ആക്രമണം നടത്തിയത്. നിലയത്തിന് സമീപത്ത് നിന്ന് പുക ഉയരുന്നുണ്ടെന്ന് യുക്രൈനിയൻ സൈന്യം അറിയിച്ചു
റഷ്യൻ സൈന്യം ആണവനിലയത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും നിലയത്തിന് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ പറഞ്ഞു. നിലയം തകർന്നാൽ ചെർണോബിൽ ദുരന്തത്തേക്കാൾ പത്തിരട്ടി പ്രഹരശേഷിയുള്ള ദുരന്തമുണ്ടാകുമെന്ന് വിദേശകാര്യ മന്ത്രി പറഞ്ഞു