ആണവ നിലയങ്ങൾ ആക്രമിക്കുന്ന ആദ്യ രാജ്യമാണ് റഷ്യ, അവരെ തടയണമെന്ന് യുക്രൈൻ പ്രസിഡന്റ്

 

ആണവ നിലയങ്ങൾ ആക്രമിക്കുന്ന ആദ്യ രാജ്യമാണ് റഷ്യ, അവരെ തടയണമെന്ന് യുക്രൈൻ പ്രസിഡന്റ്
ആണവനിലയിൽ ആക്രമിക്കുന്ന ആദ്യ രാജ്യമാണ് റഷ്യയെന്ന് യുക്രൈൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കി. റഷ്യയുടെ ആക്രമണങ്ങൾ തടയാൻ സഖ്യകക്ഷികൾ ഇടപെടണം. വിനാശം വിതക്കുകയാണ് റഷ്യയുടെ ലക്ഷ്യമെന്നും സെലൻസ്‌കി ആരോപിച്ചു. ആണവനിലയത്തിന് നേർക്കുള്ള റഷ്യൻ ആക്രമണത്തിന്റെ ദൃശ്യവും യുക്രൈൻ പുറത്തുവിട്ടിട്ടുണ്ട്

്ആണവ നിലയത്തിന് നേർക്ക് റഷ്യ ആക്രമണം നടത്തിയെന്ന വാർത്തക്ക് പിന്നാലെ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ സെലൻസ്‌കിയുമായി ഫോണിൽ സംസാരിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും യുക്രൈൻ പ്രസിഡന്റിനെ വിളിച്ച് സംസാരിച്ചു.

യുഎൻ രക്ഷാ സമിതി ഉടൻ ചേരണമെന്ന് ബ്രിട്ടൻ ആവശ്യപ്പെട്ടു. സാപ്രോഷ്യ ആണവ നിലയത്തിന് നേർക്കാണ് റഷ്യ വ്യോമാക്രമണം നടത്തിയത്. അഗ്നിശമന സേനാംഗങ്ങൾക്ക് ആണവനിലയത്തിലേക്ക് എത്താൻ സാധിക്കുന്നില്ല. യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ആണവനിലയാണ് സാപ്രോഷ്യ.