സിപിഎം സംസ്ഥാന സമിതിയുടെ പുതിയ പാനലായി; ജി സുധാകരൻ അടക്കം 13 പേർ പുറത്ത്

 

സിപിഎം സംസ്ഥാന സമ്മേളനത്തിൽ പുതിയ സംസ്ഥാന സമിതിയുടെ പാനൽ തയ്യാറാക്കി. ജി സുധാകരൻ അടക്കം 13 പേരെ സംസ്ഥാന സമിതിയിൽ നിന്ന് ഒഴിവാക്കിയതായാണ് റിപ്പോർട്ട്. നിലവിലെ സംസ്ഥാന സമിതി പുതിയ പാനലിന് അംഗീകാരം നൽകി. ഈ പാനൽ പ്രതിനിധികൾക്ക് മുമ്പാകെ അവതരിപ്പിക്കും

പുതിയ സംസ്ഥാന സമിതിയിൽ മുഖ്യമന്ത്രി പിണറായി വിജയന് മാത്രമാണ് പ്രായപരിധിയിൽ ഇളവ് നൽകിയിരിക്കുന്നത്. ആനത്തലവട്ടം ആനന്ദൻ, കെ ജെ തോമസ്, പി കരുണാകരൻ, വൈക്കം വിശ്വൻ, കോലിയാക്കോട് കൃഷ്ണൻ നായർ തുടങ്ങിയവരെയും സംസ്ഥാന സമിതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്

1988 മുതൽ സംസ്ഥാന കമ്മിറ്റി അംഗമാണ് ജി സുധാകരൻ. ഇത്തവണ തന്നെ സംസ്ഥാന സമിതിയിൽ നിന്ന് ഒഴിവാക്കണമെന്ന് ജി സുധാകരൻ ആവശ്യപ്പെട്ടിരുന്നു.