യുക്രൈനിൽ ഇന്ത്യൻ വിദ്യാർഥിക്ക് വെടിയേറ്റു; സ്ഥിരീകരിച്ച് കേന്ദ്രമന്ത്രി

യുക്രൈനിൽ ഇന്ത്യൻ വിദ്യാർഥിക്ക് വെടിയേറ്റു. കീവിൽ നിന്ന് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മടങ്ങുന്ന വഴിയാണ് സംഭവം. പോളണ്ടിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം വഹിക്കുന്ന കേന്ദ്രമന്ത്രി വി കെ സിംഗ് ഇക്കാര്യം സ്ഥിരീകരിച്ചു. വെടിയേറ്റ വിദ്യാർഥിയുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല

കീവിൽ നിന്ന് വന്ന വിദ്യാർഥിക്ക് വെടിയേറ്റതായും ഇതേ തുടർന്ന് പാതിവഴിക്ക് തിരികെ മടങ്ങിയതായും വി കെ സിംഗ് അറിയിച്ചു. വിദ്യാർഥിയുടെ പരുക്ക് ഗുരുതരമല്ലെന്നാണ് സൂചന. ജീവഹാനിയുണ്ടാക്കാതെ പരമാവധി പേരെ ഒഴിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് വി കെ സിംഗ് പറഞ്ഞു.

നേരത്തെ ഖാർകീവ് നഗരത്തിൽ ഇന്ത്യൻ വിദ്യാർഥി കൊല്ലപ്പെട്ടിരുന്നു. കർണാടക സ്വദേശി നവീൻ എസ് ജിയാണ് കൊല്ലപ്പെട്ടത്.