ഇന്ത്യൻ വിദ്യാർഥികൾക്ക് വിസ ആവശ്യമില്ലെന്ന് പോളണ്ട്; 11 മലയാളികൾ അടക്കം അതിർത്തി കടന്നു

യുദ്ധം രൂക്ഷമായ യുക്രൈനിൽ നിന്ന് തങ്ങളുടെ രാജ്യത്തേക്ക് പ്രവേശിക്കാൻ ഇന്ത്യക്കാരായ വിദ്യാർഥികൾക്ക് വിസ ആവശ്യമില്ലെന്ന് പോളണ്ട് സർക്കാർ. ഇന്ത്യൻ സർക്കാരിന്റെ പരിശ്രമങ്ങളെ തുടർന്നാണ് പോളണ്ട് ഇക്കാര്യം അറിയിച്ചത്. നേരത്തെ നിരവധി പേർ അതിർത്തിയിൽ കുടുങ്ങിക്കിടക്കുന്ന സാഹചര്യമുണ്ടായിരുന്നു. യുക്രൈൻ സൈന്യമാണ് ഇവരെ കടത്തിവിടാതിരുന്നത്

പോളണ്ടിന്റെ പ്രഖ്യാപനം വന്നതോടെ 11 മലയാളികളടക്കം നിരവധി ഇന്ത്യൻ വിദ്യാർഥികൾ ആദ്യഘട്ടത്തിൽ അതിർത്തി കടന്നിട്ടുണ്ട്. ഇതിനിടെ കീവ് നഗരത്തിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. യുക്രൈന്റെ പടിഞ്ഞാറൻ ഭാഗത്തേക്ക് ഇവരെ നീക്കാനായി ട്രെയിൻ സർവീസുകൾ ഒരുക്കി. ആദ്യമെത്തുന്നവർക്ക് ആദ്യമെന്ന നിലയിലാണ് ട്രെയിനുകൾ സർവീസ് നടത്തുന്നത്.