സമാധാന ശ്രമങ്ങൾക്ക് യുക്രൈനും തയ്യാർ; ബെലാറൂസിൽ ചർച്ചക്ക് ആളെ അയച്ചു

  റഷ്യയുമായി സമാധാന ചർച്ചക്ക് തയ്യാറാണെന്ന് യുക്രൈൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കി. ചർച്ചക്കായി ബെലാറൂസിലേക്ക് യുക്രൈൻ പ്രതിനിധി സംഘം തിരിച്ചിട്ടുണ്ട്. ആണവ ഭീഷണിയുമായി റഷ്യ രംഗത്തുവന്നതിന് പിന്നാലെയാണ് യുക്രൈൻ ചർച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ചത്. റഷ്യയാണ് നേരത്തെ ചർച്ചക്ക് തയ്യാറാണെന്ന് അറിയിച്ചത്. എന്നാൽ ആദ്യഘട്ടത്തിൽ ഇത് തള്ളിയ യുക്രൈൻ പിന്നീട് ചർച്ചയ്ക്ക് സമ്മതിക്കുകയായിരുന്നു. ചർച്ച തീരുന്നതുവരെ ബെലാറൂസ് പരിധിയിൽ സൈനിക നീക്കമുണ്ടാകില്ലെന്ന് ബെലാറൂസ് പ്രസിഡന്റ് ഉറപ്പു നൽകി. സൈനിക വിമാനങ്ങൾ, മിസൈൽ അടക്കം തൽസ്ഥിതി തുടരും. ചർച്ചക്കായി റഷ്യൻ…

Read More

മ​ന്ത്രി​മാ​രു​ടെ പേ​ഴ്സ​ണ​ൽ സ്റ്റാ​ഫ്: ഗ​വ​ർ​ണ​ർ​ക്ക് ചീ​ഫ് സെ​ക്ര​ട്ട​റി മ​റു​പ​ടി ന​ൽ​കി

  ​​​തിരുവനന്തപുരം: സ​​​ർ​​​ക്കാ​​​രും ഗ​​​വ​​​ർ​​​ണ​​​റും ത​​​മ്മി​​​ൽ തു​​​റ​​​ന്ന പോ​​​രി​​​നി​​​ട​​​യാ​​​ക്കി​​​യ മ​​​ന്ത്രി​​​മാ​​​രു​​​ടെ പേ​​​ഴ്സ​​​ണ​​​ൽ സ്റ്റാ​​​ഫ് പെ​​​ൻ​​​ഷ​​​നു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​ഷ​​​യ​​​ത്തി​​​ൽ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി, ഗ​​​വ​​​ർ​​​ണ​​​ർ​​​ക്കു മ​​​റു​​​പ​​​ടി ന​​​ൽ​​​കി. ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ മ​​​റു​​​പ​​​ടി പ​​​ഠി​​​ച്ച ശേ​​​ഷം ഗ​​​വ​​​ർ​​​ണ​​​ർ തു​​​ട​​​ർ തീ​​​രു​​​മാ​​​ന​​​ത്തി​​​ലേ​​​ക്കു ക​​​ട​​​ക്കും. ച​​​ട്ട വി​​​രു​​​ദ്ധ​​​മാ​​​യാ​​​ണു പേ​​​ഴ്സ​​​ണ​​​ൽ സ്റ്റാ​​​ഫി​​​നു പെ​​​ൻ​​​ഷ​​​ൻ ന​​​ൽ​​​കു​​​ന്ന​​​തെ​​​ന്നു ഗ​​​വ​​​ർ​​​ണ​​​ർ​​​ക്കു ബോ​​​ധ്യ​​​പ്പെ​​​ട്ടാ​​​ൽ തു​​​ട​​​ർ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ചു മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കു ക​​​ത്തു ന​​​ൽ​​​കു​​​ന്ന​​​തും പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്നു​​​ണ്ട്. ര​​​ണ്ടു വ​​​ർ​​​ഷം ജോ​​​ലി ചെ​​​യ്ത പേ​​​ഴ്സ​​​ണ​​​ൽ സ്റ്റാ​​​ഫി​​​നു പെ​​​ൻ​​​ഷ​​​ൻ ന​​​ൽ​​​കു​​​ന്ന​​​ത് അം​​​ഗീ​​​ക​​​രി​​​ക്കാ​​​ൻ ക​​​ഴി​​​യി​​​ല്ലെ​​​ന്നു തു​​​റ​​​ന്ന​​​ടി​​​ച്ച ഗ​​​വ​​​ർ​​​ണ​​​ർ,…

Read More

ഹോട്ടലുകളിലും തീയറ്ററുകളിൽ 100 ശതമാനം ആളുകളെ പ്രവേശിപ്പിക്കാം; കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ്

  സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങളിൽ വലിയ ഇളവുകൾ. കൊവിഡ് കേസുകളിൽ കാര്യമായ കുറവുണ്ടായ സാഹചര്യത്തിലാണ് ഇളവുകൾ പ്രഖ്യാപിച്ചത്. ബാറുകൾ, ഹോട്ടലുകൾ, റസ്‌റ്റോറന്റുകൾ, മറ്റ് ഭക്ഷണശാലകൾ എന്നിവിടങ്ങളിൽ നൂറ് ശതമാനം പ്രവേശനം അനുവദിക്കും സംസ്ഥാനത്തെ സിനിമാ തീയറ്ററുകളിലും നൂറ് ശതമാനം സീറ്റിംഗ് കപ്പാസിറ്റി അനുവദിക്കും. ആശുപത്രിയിലെ കൊവിഡ് രോഗികളുടെ എണ്ണം അടിസ്ഥാനമാക്കി ജില്ലകളെ വിവിധ വിഭാഗങ്ങളാക്കി തിരിക്കുന്ന രീതി നിർത്തലാക്കി. പൊതുപരിപാടികളിൽ 1500 പേരെ പങ്കെടുപ്പിക്കാം.

Read More

യുക്രൈനെതിരെ ആണവായുധം സജ്ജമാക്കാൻ പുടിന്റെ നിർദേശം

  യുക്രൈനെതിരെ ആണവായുധം സജ്ജമാക്കാൻ റഷ്യൻ പ്രസിഡന്റ് വ്‌ളാദ്മീർ പുടിൻ നിർദേശം നൽകിയതായി റഷ്യൻ മാധ്യമം റിപ്പോർട്ട് ചെയ്തു. സേനാ തലവന്മാർക്കാണ് പുടിൻ നിർദേശം നൽകിയതെന്ന് റഷ്യ ടുഡേ റിപ്പോർട്ട് ചെയ്തു. റഷ്യ-യുക്രൈൻ ചർച്ചയ്ക്ക് വഴിയൊരുങ്ങി റിപ്പോർട്ട്. റഷ്യൻ മാധ്യമങ്ങളാണ് റിപ്പോർട്ട് പുറത്തുവിട്ടത്. ബെലാറൂസിൽ നിന്ന് ചർച്ച നടത്താൻ യുക്രൈൻ പ്രസിഡന്റ് സെലൻസ്‌കി സമ്മതിച്ചതായാണ് റിപ്പോർട്ട്. ബെലാറൂസിലേക്ക് ചർച്ചയ്ക്ക് വരുന്ന യുക്രൈൻ സംഘത്തിന് സുരക്ഷയൊരുക്കുമെന്നും റഷ്യ അറിയിച്ചതായി റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുക്രൈനുമായി ചർച്ച നടത്താൻ…

Read More

തിരുവനന്തപുരത്ത് സ്‌കൂൾ വിദ്യാർഥികളോട് ഹിജാബ് അഴിച്ചുമാറ്റാൻ ആവശ്യപ്പെട്ടതായി പരാതി

  തിരുവനന്തപുരത്ത് സ്‌കൂൾ വിദ്യാർഥികളോട് ഹിജാബ് അഴിച്ചുമാറ്റാൻ ആവശ്യപ്പെട്ടതായി പരാതി. ശംഖുമുഖം സെന്റ് റോച്ചെസ് കോൺവെന്റ് സ്‌കൂളിലാണ് സംഭവം. വിവരമറിഞ്ഞെത്തിയ രക്ഷിതാക്കളും വിദ്യാർഥികളും സ്‌കൂളിന് മുന്നിൽ പ്രതിഷേധിച്ചു. സംഭവത്തിൽ വിദ്യാഭ്യാസവകുപ്പ് സ്‌കൂൾ അധികൃതരോട് വിശദീകരണം തേടി. ഇന്നലെയാണ് സ്‌കൂളിലെത്തിയ വിദ്യാർത്ഥികളോട് മെയിൻ ഗേറ്റിനു മുന്നിൽ വെച്ച് ഷോൾ അഴിച്ചുമാറ്റാൻ അധ്യാപകർ ആവശ്യപ്പെട്ടത്. ക്ലാസിൽ കയറുമ്പോൾ മാത്രം ഹിജാബ് മാറ്റിവച്ചാൽ മതി എന്നായിരുന്നു സ്‌കൂളിലെ നിയമം. എന്നാൽ പുറത്തു വെച്ച് ഹിജാബ് ഊരാൻ നിർബന്ധിച്ചതോടെ രക്ഷകർത്താക്കൾ പ്രതിഷേധവുമായെത്തി. കർണാടകയിലേതിന്…

Read More

പിണറായിയുടെ നിർദേശം ഫലം കണ്ടു; മോൾഡോവ വഴി ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ നീക്കം

  യുക്രൈൻ പ്രതിസന്ധിയെ തുടർന്ന് ദുരിതമനുഭവിക്കുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള നടപടികൾ ഊർജിതമാക്കി ഇന്ത്യ. മോൾഡോവ വഴി ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം. യുക്രൈനിൽ മലയാളികളടക്കമുള്ള ഇന്ത്യക്കാരുടെ രക്ഷാദൗത്യവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി ചർച്ച നടത്തുകയും ചില നിർദേശങ്ങൾ മുന്നോട്ടു വയ്ക്കുകയും ചെയ്തിരുന്നു. മോൾഡോവ വഴി രക്ഷാദൗത്യം നടപ്പിലാക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ മൂന്നാമത്തെ നിർദേശമാണ് കേന്ദ്ര സർക്കാരിപ്പോൾ പരിഗണിച്ചിരിക്കുന്നത്. ഇന്ത്യക്കാരെ തരിച്ചെത്തിക്കുന്നതിനു വേണ്ടി വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ…

Read More

ഇന്ത്യൻ വിദ്യാർഥികൾക്ക് വിസ ആവശ്യമില്ലെന്ന് പോളണ്ട്; 11 മലയാളികൾ അടക്കം അതിർത്തി കടന്നു

യുദ്ധം രൂക്ഷമായ യുക്രൈനിൽ നിന്ന് തങ്ങളുടെ രാജ്യത്തേക്ക് പ്രവേശിക്കാൻ ഇന്ത്യക്കാരായ വിദ്യാർഥികൾക്ക് വിസ ആവശ്യമില്ലെന്ന് പോളണ്ട് സർക്കാർ. ഇന്ത്യൻ സർക്കാരിന്റെ പരിശ്രമങ്ങളെ തുടർന്നാണ് പോളണ്ട് ഇക്കാര്യം അറിയിച്ചത്. നേരത്തെ നിരവധി പേർ അതിർത്തിയിൽ കുടുങ്ങിക്കിടക്കുന്ന സാഹചര്യമുണ്ടായിരുന്നു. യുക്രൈൻ സൈന്യമാണ് ഇവരെ കടത്തിവിടാതിരുന്നത് പോളണ്ടിന്റെ പ്രഖ്യാപനം വന്നതോടെ 11 മലയാളികളടക്കം നിരവധി ഇന്ത്യൻ വിദ്യാർഥികൾ ആദ്യഘട്ടത്തിൽ അതിർത്തി കടന്നിട്ടുണ്ട്. ഇതിനിടെ കീവ് നഗരത്തിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. യുക്രൈന്റെ പടിഞ്ഞാറൻ ഭാഗത്തേക്ക് ഇവരെ നീക്കാനായി ട്രെയിൻ…

Read More

വയനാട് ജില്ലയില്‍ 101 പേര്‍ക്ക് കൂടി കോവിഡ്

വയനാട് ജില്ലയില്‍ 101 പേര്‍ക്ക് കൂടി കോവിഡ് വയനാട് ജില്ലയില്‍ ഇന്ന് (27 .02.22) 101 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 287 പേര്‍ രോഗമുക്തി നേടി. 3 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 166970 ആയി. 164714 പേര്‍ രോഗമുക്തരായി. നിലവില്‍ 1238 പേര്‍ ചികിത്സയിലുണ്ട്. ഇവരില്‍ 1177 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 917 കോവിഡ് മരണം ജില്ലയില്‍ ഇതുവരെ സ്ഥിരീകരിച്ചു. പുതുതായി…

Read More

സംസ്ഥാനത്ത് ഇന്ന് 2524 പേർക്ക് കൊവിഡ്, 3 മരണം; 5499 പേർക്ക് രോഗമുക്തി

  കേരളത്തിൽ 2524 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 393, തിരുവനന്തപുരം 356, കോട്ടയം 241, കോഴിക്കോട് 220, കൊല്ലം 215, തൃശൂർ 205, ഇടുക്കി 160, പത്തനംതിട്ട 142, ആലപ്പുഴ 137, കണ്ണൂർ 121, മലപ്പുറം 113, വയനാട് 101, പാലക്കാട് 96, കാസർഗോഡ് 24 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 34,680 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,05,780 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 1,03,592…

Read More

ബെലാറസിൽ ചർച്ചയാകാമെന്ന് റഷ്യ; നാറ്റോ സഖ്യരാജ്യങ്ങളിൽ വരാമെന്ന് യുക്രൈനും

യുക്രൈനിൽ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ ചർച്ചക്ക് തയ്യാറാണെന്ന് അറിയിച്ച് റഷ്യ. ബെലാറസിൽ വെച്ച് ചർച്ച നടത്താമെന്ന് റഷ്യ അറിയിച്ചു. റഷ്യൻ പ്രതിനിധി സംഘം ബെലാറസിൽ എത്തുകയും ചെയ്തു. എന്നാൽ നാറ്റോ സഖ്യ രാജ്യങ്ങളിൽ വെച്ച് മാത്രമേ ചർച്ച നടത്തൂവെന്ന പിടിവാശിയിലാണ് യുക്രൈൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കി. വാഴ്‌സ, ഇസ്താംബൂൾ, ബൈകു എന്നിവിടങ്ങളിൽ വെച്ച് ചർച്ച നടത്താമെന്ന ഉപാധിയാണ് യുക്രൈൻ മുന്നോട്ടുവെച്ചത്. റഷ്യയെ പോലെ യുക്രൈന്റെ മറ്റൊരു ശത്രുരാജ്യമാണ് ബെലാറസെന്നും ഇവിടെ വെച്ച് ചർച്ചക്കില്ലെന്നുമാണ് സെലൻസ്‌കി അറിയിച്ചിരിക്കുന്നത്. ഇതോടെ…

Read More