സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങളിൽ വലിയ ഇളവുകൾ. കൊവിഡ് കേസുകളിൽ കാര്യമായ കുറവുണ്ടായ സാഹചര്യത്തിലാണ് ഇളവുകൾ പ്രഖ്യാപിച്ചത്. ബാറുകൾ, ഹോട്ടലുകൾ, റസ്‌റ്റോറന്റുകൾ, മറ്റ് ഭക്ഷണശാലകൾ എന്നിവിടങ്ങളിൽ നൂറ് ശതമാനം പ്രവേശനം അനുവദിക്കും
സംസ്ഥാനത്തെ സിനിമാ തീയറ്ററുകളിലും നൂറ് ശതമാനം സീറ്റിംഗ് കപ്പാസിറ്റി അനുവദിക്കും. ആശുപത്രിയിലെ കൊവിഡ് രോഗികളുടെ എണ്ണം അടിസ്ഥാനമാക്കി ജില്ലകളെ വിവിധ വിഭാഗങ്ങളാക്കി തിരിക്കുന്ന രീതി നിർത്തലാക്കി. പൊതുപരിപാടികളിൽ 1500 പേരെ പങ്കെടുപ്പിക്കാം.