സംസ്ഥാനത്ത് ഇന്ന് കഴിഞ്ഞ രണ്ട് ഞായറാഴ്ചകളിലും നടപ്പാക്കിയ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ. അവശ്യ സർവീസുകൾക്ക് മാത്രമാണ് അനുമതി. വാഹനങ്ങൾ കർശന പരിശോധനക്ക് വിധേയമാക്കും. ഔദ്യോഗിക ആവശ്യങ്ങൾക്ക് പോകുന്നവർ തിരിച്ചറിയൽ കാർഡ് കരുതണം. ദീർഘദൂര യാത്രക്ക് പോകുന്നവർ യാത്രാ രേഖകൾ കരുതരണം
അവശ്യ ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്ക് തുറക്കാം. ഹോട്ടലുകളിൽ നിന്ന് പാഴ്‌സലുകൾ മാത്രമേ അനുവദിക്കൂ. അതേസമയം കൊവിഡ് വ്യാപനം സംസ്ഥാനത്ത് കുറയുന്നതായാണ് സർക്കാർ വിലയിരുത്തുന്നത്. കേസുകളിൽ കുറവ് വരുന്നതോടെ നിയന്ത്രണങ്ങളിൽ ഇളവ് കൊണ്ടുവരും. അടുത്താഴ്ചയോടെ നിയന്ത്രണങ്ങളിൽ വിപുലമായ ഇളവുകൾക്ക് സാധ്യതയുണ്ട്
തിരുവനന്തപുരം ജില്ല സി കാറ്റഗറിയിൽ നിന്ന് ഒഴിവായതോടെ കൂടുതൽ ഇളവുകൾ നിലവിൽ വന്നു. സി കാറ്റഗറിയിൽ സംസ്ഥാനത്ത് ഇപ്പോൾ ഒരു ജില്ലയുമില്ല. കോളജുകളും സ്‌കൂളുകളും നാളെ തുറക്കും.