സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ ലോക്ക് ഡൗൺ. അവശ്യ സർവീസുകൾക്ക് മാത്രമേ രണ്ട് ദിവസം അനുമതിയുള്ളു. വെള്ളിയാഴ്ച ലോക്ക് ഡൗണിൽ ഇളവുകൾ നൽകിയിരുന്നുവെങ്കിലും ഇന്നും നാളെയും ട്രിപ്പിൾ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ്
ശനിയും ഞായറും ഹോട്ടലുകളിൽ നിന്ന് പാഴ്‌സൽ, ടേക്ക് എവേ എന്നിവയുണ്ടാകില്ല. ഓൺലൈൻ ഡെലിവറി മാത്രമേ അനുവദിക്കൂ. നിർമാണ പ്രവർത്തനങ്ങൾ അനുവദിക്കുമെങ്കിലും ഇതിന് പോലീസ് സ്‌റ്റേഷനിൽ നിന്ന് അനുമതി വാങ്ങണം
പഴം, പച്ചക്കറി, മീൻ, മാംസം വിൽക്കുന്ന കടകൾക്ക് രാവിലെ ഏഴ് മുതൽ വൈകുന്നേരം ഏഴ് മണി വരെ തുറക്കാം.