സംസ്ഥാനത്ത് കെഎസ്ആർടിസി ഇന്നും നാളെയും കൂടുതൽ ദീർഘദൂര സർവീസുകൾ നടത്തും

 

സംസ്ഥാനത്ത് മെയ് 8 മുതൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ കെഎസ്ആർടിസി ഇന്നും നാളെയും കൂടുതൽ ദീർഘദൂര സർവീസുകൾ നടത്തും. യാത്രക്കാരുടെ തിരക്ക് ഇന്നും നാളെയും പ്രത്യേകിച്ച് വൈകുന്നേരങ്ങളിൽ അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ എല്ലാ യൂനിറ്റ് ഓഫീസർമാരും ദീർഘദൂര സർവീസുകൾ അടക്കം യാത്രക്കാരുടെ തിരക്കിന് അനുസരിച്ച് നടത്താൻ എംഡി ബിജു പ്രഭാകർ നിർദേശം നൽകി

ആശുപത്രി ജീവനക്കാർക്കും രോഗികൾക്കുമായി സർവീസ് നടത്തുന്നതിന് കെഎസ്ആർടിസി തയ്യാറാണ്. അതാത് ആശുപത്രി സൂപ്രണ്ടുമാർ അതാത് സ്ഥലങ്ങളിലെ യൂനിറ്റ് ഓഫീസർമാരെ അറിയിച്ചാൽ ആവശ്യമുള്ള സർവീസുകൾ നടത്തും. അല്ലെങ്കിൽ കെ എസ് ആർ ടി സിയുടെ കൺട്രോൾ റൂമിൽ ബന്ധപ്പെട്ടാൽ അതിനുള്ള സജ്ജീകരണം ഒരുക്കും.