കൊവിഡ് കേസുകളിൽ കുറവ്; നിയന്ത്രണങ്ങളിൽ ഇളവ്: സ്കൂളുകൾ തുറക്കും

 

ചെന്നൈ: തമിഴ്നാട്ടിൽ കൊവിഡ് കേസുകളിൽ കുറവ് വന്നതോടെ നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചു. രാത്രി കർഫ്യൂവും ഞായറാഴ്ച ലോക് ഡൗണും സംസ്ഥാനത്ത് ഒഴിവാക്കി. ഒന്നു മുതൽ 12 വരെ ക്ലാസുകൾ ഫെബ്രുവരി ഒന്ന് മുതൽ തുടങ്ങാനും തീരുമാനിച്ചിട്ടുണ്ട്.

തീയേറ്റർ, ഹോട്ടൽ, ജിം, ബാർ എന്നിവിടങ്ങളിൽ 50 ശതമാനം ആളുകൾക്ക് മാത്രമേ പ്രവേശനമുണ്ടാകൂ. നിലവിലുള്ള മറ്റ് നിയന്ത്രണങ്ങളെല്ലാം തുടരും. തുടർച്ചയായ മൂന്നാം ദിവസവും പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണത്തിൽ കുറവുണ്ടായതോടെയാണ് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയത്.