പത്തനംതിട്ടയിൽ കാട്ടുതേനീച്ചയുടെ കുത്തേറ്റ് ടാപ്പിംഗ് തൊഴിലാളി മരിച്ചു; നാല് പേർക്ക് പരുക്ക്

 

പത്തനംതിട്ട തണ്ണിത്തോട് മേടപ്പാറയിൽ കാട്ടുതേനീച്ചയുടെ കുത്തേറ്റ് ടാപ്പിംഗ് തൊഴിലാളി മരിച്ചു. ചെന്നപ്പാറ വീട്ടിൽ അഭിലാഷ്(38)ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന നാല് പേർക്ക് പരുക്കേറ്റു.

ജോലിക്കിടെ ഭക്ഷണം കഴിക്കാനിരുന്ന സമയത്താണ് കൂടിളികി വന്ന കാട്ടുതേനീച്ചക്കൂട്ടം ഇവരെ ആക്രമിച്ചത്. അഭിലാഷിനാണ് കൂടുതൽ  കുത്തേറ്റത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാല് പേർ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.