യുക്രൈൻ-റഷ്യ രണ്ടാംഘട്ട ചർച്ച ഇന്ന്; സമാധാനം പുലരുമെന്ന പ്രതീക്ഷയിൽ ലോകം
യുക്രൈൻ-റഷ്യ രണ്ടാംഘട്ട ചർച്ച ഇന്ന് നടക്കും. പോളണ്ട്-ബെലറസ് അതിർത്തിയിലാണ് ചർച്ച നടക്കുക. വെടിനിർത്തലും ചർച്ചയാകുമെന്ന് റഷ്യ അറിയിച്ചു. അതേസമയം എട്ടാം ദിവസവും യുക്രൈനിൽ ആക്രമണം റഷ്യ ശക്തമാക്കി. ഇന്നലെ യുഎൻ പൊതുസഭയിൽ റഷ്യൻ അധിനിവേശത്തിനെതിരെ അവതരിപ്പിച്ച പ്രമേയത്തെ 141 രാജ്യങ്ങൾ അനുകൂലിച്ചു. അഞ്ച് രാജ്യങ്ങൾ എതിർത്തു. റഷ്യ, ബെലറസ്, വടക്കൻ കൊറിയ, സിറിയ, എറിത്രിയ രാജ്യങ്ങളാണ് പ്രമേയത്തെ എതിർത്തത്. ഇന്ത്യടക്കം 35 രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു ഇറാനും പാക്കിസ്ഥാനും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. യുദ്ധത്തിൽ തങ്ങളുടെ…