കീവിൽ കർഫ്യൂ പിൻവലിച്ചു; എല്ലാ വിദ്യാർഥികളോടും റെയിൽവേ സ്‌റ്റേഷനുകളിലേക്കെത്താൻ ഇന്ത്യൻ എംബസി

  കീവിൽ കർഫ്യൂ പിൻവലിച്ചതിന് പിന്നാലെ എല്ലാ വിദ്യാർഥികളോടും അടുത്തുള്ള റെയിൽവേ സ്‌റ്റേഷനുകളിലേക്ക് പോകാൻ ഇന്ത്യൻ എംബസി നിർദേശം നൽകി. രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി പടിഞ്ഞാറൻ യുക്രൈനിലേക്ക് എത്തിക്കുന്നതിനായാണ് റെയിൽവേ സ്റ്റേഷനുകളിലേക്ക് പോകാൻ ഇന്ത്യൻ എംബസി നിർദേശം നൽകിയത്. ഇതിനായി സ്‌പെഷ്യൽ ട്രെയിനുകൾ യുക്രൈൻ ഏർപ്പാടാക്കിയിട്ടുണ്ട്. യുക്രൈനിലുള്ള ഇന്ത്യക്കാരെ മടക്കി കൊണ്ടുവരാൻ സ്‌പൈസ് ജെറ്റും ബുഡാപെസ്റ്റിലേക്ക് സർവീസ് നടത്തും. ബോയിംഗ് 737 എംഎഎക്‌സ് വിമാനമാണ് സർവീസ് നടത്തുക.

Read More

ഓപറേഷൻ ഗംഗ: ഹംഗറിയിൽ നിന്നുള്ള വിമാനം വൈകും; എത്തുക വൈകുന്നേരത്തോടെ

  യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരുമായി ഹംഗറിയിൽ നിന്ന് ഡൽഹിയിലേക്ക് വരാനിരുന്ന വിമാനം വൈകും. രാവിലെ 11 മണിയോടെ വിമാനം എത്തുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ വൈകുന്നേരത്തോടെ മാത്രമേ വിമാനം എത്തൂവെന്നാണ് ഇപ്പോൾ അറിയാൻ സാധിക്കുന്നത്. ഇതുവരെ അഞ്ച് വിമാനങ്ങളിൽ ഇന്ത്യക്കാരെ യുക്രൈനിൽ നിന്ന് ഒഴിപ്പിച്ചിരുന്നു 1157 പേരെയാണ് തിരികെ എത്തിച്ചത്. ഇതിൽ 93 പേർ മലയാളികളാണ്. മൂന്ന് ദിവസത്തിനുള്ളിൽ ഏഴ് വിമാനങ്ങൾ കൂടി രക്ഷാദൗത്യത്തിന്റെ ഭാഗമാകുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. രക്ഷാദൗത്യം ഏകോപിപ്പിക്കുന്നതിനായി നാല് കേന്ദ്രമന്ത്രിമാർ യുക്രൈൻ അതിർത്തിയിലേക്ക് തിരിക്കും…

Read More

യുദ്ധം അഞ്ചാം ദിവസത്തിലേക്ക്: 4300 റഷ്യൻ സൈനികരെ വധിച്ചതായി യുക്രൈൻ; യുക്രൈനിൽ 352 പേർ കൊല്ലപ്പെട്ടു

  റഷ്യ-യുക്രൈൻ യുദ്ധം അഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോൾ യുക്രൈന്റെ കീവ് അടക്കമുള്ള നഗരങ്ങളിൽ രൂക്ഷ ഏറ്റുമുട്ടൽ. വരും മണിക്കൂറുകൾ നിർണായകമാണെന്ന് യുക്രൈൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കി പ്രതികരിച്ചു. ഖാർകീവിൽ റഷ്യൻ സേന ആധിപത്യം ഉറപ്പിച്ചു. കീവിൽ വ്യോമാക്രമണ മുന്നറിയിപ്പ് റഷ്യ നൽകിയിട്ടുണ്ട്. സെലൻസ്‌കിയും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും ഫോണിൽ സംസാരിച്ചു. റഷ്യൻ സേനയെ ചെറുക്കാൻ വേണ്ട സഹായ സഹകരണങ്ങൾ യൂറോപ്യൻ യൂണിയനും ബ്രിട്ടനും നൽകുമെന്ന് ബോറിസ് ജോൺസൺ അറിയിച്ചു. സെലൻസ്‌കിയുടെ നേതൃപാടവത്തെ ബോറിസ് ജോൺസൺ പ്രശംസിച്ചു….

Read More

പുടിന്റെ ആണവ ഭീഷണി; യുഎൻ പ്രത്യേക യോഗം ബുധനാഴ്ച ചേരും

  ആണവായുധങ്ങൾ സജ്ജമാക്കാൻ സേനാ തലവന്മാർക്ക് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ നിർദേശം നൽകിയ സാഹചര്യത്തിൽ ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക യോഗം ബുധനാഴ്ച. യുഎൻ ന്യൂക്ലിയർ വാച്ച്ഡോഗിൻ്റെ 35 അംഗങ്ങളടങ്ങിയ ഡയറക്ടർ ബോർഡ് ആണ് ബുധനാഴ്ച ചേരുക. അല്പസമയം മുൻപാണ് പുടിൻ ആണവായുധങ്ങൾ സജ്ജമാക്കാൻ സേനാ തലവന്മാർക്ക് നിർദേശം നൽകിയത്. നാറ്റോയുടെ കടുത്ത നിലപാടിന് പിന്നാലെയാണ് തീരുമാനമെന്ന് പുടിൻ വ്യക്തമാക്കി. റഷ്യയ്‌ക്കെതിരെ പാശ്ചാത്യ രാജ്യങ്ങൾ കടുത്ത സാമ്പത്തിക ഉപരോധങ്ങൾ ഏർപ്പെടുത്തിയിരുന്നു.മുൻനിര നാറ്റോ അംഗങ്ങളിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥർ…

Read More

കീവിനെ വളഞ്ഞ് റഷ്യൻ സൈന്യം; നഗരത്തിൽ വ്യോമാക്രണ മുന്നറിയിപ്പ്

  യുക്രൈനിൽ റഷ്യൻ ആക്രമണം ശക്തമാകുന്നു. തലസ്ഥാനമായ കീവിൽ വ്യോമാക്രമണത്തിന് മുന്നോടിയായുള്ള സൈറണുകൾ മുഴങ്ങി. സാപോർഷ്യ വിമാനത്താവളത്തിന് സമീപം ബോംബ് സ്‌ഫോടനമുണ്ടായി. കീവ് പൂർണമായും റഷ്യൻ സൈനികരാൽ വളഞ്ഞിരിക്കുകയാണ്. സഞ്ചാര മാർഗങ്ങളും അടച്ചതിനാൽ ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതും തടസ്സപ്പെട്ടു നിലവിൽ ആവശ്യത്തിന് ഇന്ധനവും ഭക്ഷണവും കീവിലേക്ക് എത്തുന്നില്ല. കൊടും തണുപ്പിൽ വൈദ്യുതി കൂടി നിലച്ചാൽ വലിയ മാനുഷിക ദുരന്തമുണ്ടാകുമെന്ന് കീവ് മേയർ പറഞ്ഞു. അതേസമയം നാട്ടുകാരെ മുൻനിർത്തിയാണ് യുക്രൈൻ ഭരണകൂടം റഷ്യക്കെതിരെ പ്രത്യാക്രമണം കടുപ്പിക്കുന്നത്. പെട്രോൾ…

Read More

റഷ്യ-യുക്രൈൻ സമാധാന ചർച്ച തുടരുന്നു; ശുഭ വാർത്ത പ്രതീക്ഷിക്കുന്നതായി ലോക മാധ്യമങ്ങൾ

  റഷ്യ-യുക്രൈൻ യുദ്ധം ഒരു ഭാഗത്ത് തുടരുമ്പോഴും മറുവശത്ത് സമാധാന ചർച്ചകളും തുടരുകയാണ്. ചർച്ചയിലൂടെ യുദ്ധം പരിഹരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ബെലാറൂസിൽ റഷ്യൻ, യുക്രൈൻ പ്രതിനിധി സംഘങ്ങൾ ചർച്ചക്കായി എത്തിയിട്ടുണ്ട്. ഉപാധിയില്ലാത്ത ചർച്ചയെന്നാണ് റഷ്യ പ്രതികരിച്ചത്. എന്നാൽ ചർച്ചയിൽ പ്രതീക്ഷയില്ലെന്ന് യുക്രൈൻ പ്രസിഡന്റ് സെലൻസ്‌കി പറഞ്ഞു. ഒരു ശ്രമം നടത്താമെന്ന ചിന്ത മാത്രമേയുള്ളു. താൻ ശ്രമിച്ചില്ലെന്ന് യുക്രൈൻ ജനത കുറ്റപ്പെടുത്തരുത്. അതിനാലാണ് വഴങ്ങിയതെന്നും സെലൻസ്‌കി പറഞ്ഞു. ബെലാറൂസിലെ രഹസ്യ കേന്ദ്രത്തിലാണ് ചർച്ച. യോഗം പുരോഗമിക്കുകയാണെന്നും ശുഭ വാർത്തയാണ്…

Read More

സമാധാന ശ്രമങ്ങൾക്ക് യുക്രൈനും തയ്യാർ; ബെലാറൂസിൽ ചർച്ചക്ക് ആളെ അയച്ചു

  റഷ്യയുമായി സമാധാന ചർച്ചക്ക് തയ്യാറാണെന്ന് യുക്രൈൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കി. ചർച്ചക്കായി ബെലാറൂസിലേക്ക് യുക്രൈൻ പ്രതിനിധി സംഘം തിരിച്ചിട്ടുണ്ട്. ആണവ ഭീഷണിയുമായി റഷ്യ രംഗത്തുവന്നതിന് പിന്നാലെയാണ് യുക്രൈൻ ചർച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ചത്. റഷ്യയാണ് നേരത്തെ ചർച്ചക്ക് തയ്യാറാണെന്ന് അറിയിച്ചത്. എന്നാൽ ആദ്യഘട്ടത്തിൽ ഇത് തള്ളിയ യുക്രൈൻ പിന്നീട് ചർച്ചയ്ക്ക് സമ്മതിക്കുകയായിരുന്നു. ചർച്ച തീരുന്നതുവരെ ബെലാറൂസ് പരിധിയിൽ സൈനിക നീക്കമുണ്ടാകില്ലെന്ന് ബെലാറൂസ് പ്രസിഡന്റ് ഉറപ്പു നൽകി. സൈനിക വിമാനങ്ങൾ, മിസൈൽ അടക്കം തൽസ്ഥിതി തുടരും. ചർച്ചക്കായി റഷ്യൻ…

Read More

യുക്രൈനെതിരെ ആണവായുധം സജ്ജമാക്കാൻ പുടിന്റെ നിർദേശം

  യുക്രൈനെതിരെ ആണവായുധം സജ്ജമാക്കാൻ റഷ്യൻ പ്രസിഡന്റ് വ്‌ളാദ്മീർ പുടിൻ നിർദേശം നൽകിയതായി റഷ്യൻ മാധ്യമം റിപ്പോർട്ട് ചെയ്തു. സേനാ തലവന്മാർക്കാണ് പുടിൻ നിർദേശം നൽകിയതെന്ന് റഷ്യ ടുഡേ റിപ്പോർട്ട് ചെയ്തു. റഷ്യ-യുക്രൈൻ ചർച്ചയ്ക്ക് വഴിയൊരുങ്ങി റിപ്പോർട്ട്. റഷ്യൻ മാധ്യമങ്ങളാണ് റിപ്പോർട്ട് പുറത്തുവിട്ടത്. ബെലാറൂസിൽ നിന്ന് ചർച്ച നടത്താൻ യുക്രൈൻ പ്രസിഡന്റ് സെലൻസ്‌കി സമ്മതിച്ചതായാണ് റിപ്പോർട്ട്. ബെലാറൂസിലേക്ക് ചർച്ചയ്ക്ക് വരുന്ന യുക്രൈൻ സംഘത്തിന് സുരക്ഷയൊരുക്കുമെന്നും റഷ്യ അറിയിച്ചതായി റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുക്രൈനുമായി ചർച്ച നടത്താൻ…

Read More

ഇന്ത്യൻ വിദ്യാർഥികൾക്ക് വിസ ആവശ്യമില്ലെന്ന് പോളണ്ട്; 11 മലയാളികൾ അടക്കം അതിർത്തി കടന്നു

യുദ്ധം രൂക്ഷമായ യുക്രൈനിൽ നിന്ന് തങ്ങളുടെ രാജ്യത്തേക്ക് പ്രവേശിക്കാൻ ഇന്ത്യക്കാരായ വിദ്യാർഥികൾക്ക് വിസ ആവശ്യമില്ലെന്ന് പോളണ്ട് സർക്കാർ. ഇന്ത്യൻ സർക്കാരിന്റെ പരിശ്രമങ്ങളെ തുടർന്നാണ് പോളണ്ട് ഇക്കാര്യം അറിയിച്ചത്. നേരത്തെ നിരവധി പേർ അതിർത്തിയിൽ കുടുങ്ങിക്കിടക്കുന്ന സാഹചര്യമുണ്ടായിരുന്നു. യുക്രൈൻ സൈന്യമാണ് ഇവരെ കടത്തിവിടാതിരുന്നത് പോളണ്ടിന്റെ പ്രഖ്യാപനം വന്നതോടെ 11 മലയാളികളടക്കം നിരവധി ഇന്ത്യൻ വിദ്യാർഥികൾ ആദ്യഘട്ടത്തിൽ അതിർത്തി കടന്നിട്ടുണ്ട്. ഇതിനിടെ കീവ് നഗരത്തിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. യുക്രൈന്റെ പടിഞ്ഞാറൻ ഭാഗത്തേക്ക് ഇവരെ നീക്കാനായി ട്രെയിൻ…

Read More

ബെലാറസിൽ ചർച്ചയാകാമെന്ന് റഷ്യ; നാറ്റോ സഖ്യരാജ്യങ്ങളിൽ വരാമെന്ന് യുക്രൈനും

യുക്രൈനിൽ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ ചർച്ചക്ക് തയ്യാറാണെന്ന് അറിയിച്ച് റഷ്യ. ബെലാറസിൽ വെച്ച് ചർച്ച നടത്താമെന്ന് റഷ്യ അറിയിച്ചു. റഷ്യൻ പ്രതിനിധി സംഘം ബെലാറസിൽ എത്തുകയും ചെയ്തു. എന്നാൽ നാറ്റോ സഖ്യ രാജ്യങ്ങളിൽ വെച്ച് മാത്രമേ ചർച്ച നടത്തൂവെന്ന പിടിവാശിയിലാണ് യുക്രൈൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കി. വാഴ്‌സ, ഇസ്താംബൂൾ, ബൈകു എന്നിവിടങ്ങളിൽ വെച്ച് ചർച്ച നടത്താമെന്ന ഉപാധിയാണ് യുക്രൈൻ മുന്നോട്ടുവെച്ചത്. റഷ്യയെ പോലെ യുക്രൈന്റെ മറ്റൊരു ശത്രുരാജ്യമാണ് ബെലാറസെന്നും ഇവിടെ വെച്ച് ചർച്ചക്കില്ലെന്നുമാണ് സെലൻസ്‌കി അറിയിച്ചിരിക്കുന്നത്. ഇതോടെ…

Read More