റഷ്യയ്ക്കുമേൽ കൂടുതൽ ഉപരോധങ്ങളുമായി കൂടുതൽ രാജ്യങ്ങൾ. റഷ്യൻ ദേശീയ ബാങ്കുമായുള്ള ഇടപാടുകളിൽ പാശ്ചാത്യ രാജ്യങ്ങൾക്ക് പുറമേ ജപ്പാനും കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. സ്ട്രീമിങ് സേവനങ്ങളായ നെറ്റ്ഫ്‌ലിക്‌സും സ്പോട്ടിഫൈയും റഷ്യൻ ഉപഭോക്താക്കൾക്ക് നിയന്ത്രണമേർപ്പെടുത്തി. പണം അടയ്ക്കാൻ ബാങ്ക് കാർഡുകൾ ഉപയോഗിക്കാനാവില്ല.
ഡിസ്‌നി സിനിമകൾ റഷ്യയിൽ റിലീസ് ചെയ്യില്ല. റഷ്യൻ ആർടി, സ്പുട്‌നിക് സേവനങ്ങൾക്ക് മെറ്റയും നിയന്ത്രണമേർപ്പെടുത്തി. ജോർജിയ, മോൾഡോവ ഒഴികെയുള്ള രാജ്യങ്ങളിൽ കസീനോകളിൽ റഷ്യക്കാർക്ക് വിലക്ക്. റഷ്യയിലേക്കുള്ള കാർ ഇറക്കുമതി ജനറൽ മോട്ടോർസ് നിരോധിച്ചു. ഇന്ധന നിക്ഷേപങ്ങളിൽ നിന്ന് ഷെൽ, ബിപി, ഇക്വിനോർ കമ്ബനികൾ പിന്മാറി.
റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിന്റെ തയ്ക്വാൻഡോ ബ്ലാക് ബെൽറ്റ് റദ്ദാക്കി. റഷ്യയിൽ തയ്ക്വാൻഡോ മത്സരങ്ങളും നടത്തില്ല. റഷ്യൻ ദേശീയ ടീമിനെയും രാജ്യത്തെ ക്ലബുകളെയും രാജ്യാന്തര ഫുട്‌ബോൾ സംഘടനയായ ഫിഫയും യൂറോപ്യൻ ഭരണസമിതിയായ യുവേഫയും മത്സരങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കി. ലോകകപ്പ് ഫുട്‌ബോൾ യോഗ്യതാ പ്ലേ ഓഫ് മത്സരരങ്ങളും ചാമ്പ്യൻസ് ലീഗ്, യൂറോപ്പ ലീഗ് മത്സരങ്ങൾ റഷ്യൻ ക്ലബുകൾക്ക് നഷ്ടപ്പെടും.