ആണവായുധങ്ങൾ സജ്ജമാക്കാൻ സേനാ തലവന്മാർക്ക് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ നിർദേശം നൽകിയ സാഹചര്യത്തിൽ ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക യോഗം ബുധനാഴ്ച. യുഎൻ ന്യൂക്ലിയർ വാച്ച്ഡോഗിൻ്റെ 35 അംഗങ്ങളടങ്ങിയ ഡയറക്ടർ ബോർഡ് ആണ് ബുധനാഴ്ച ചേരുക.
അല്പസമയം മുൻപാണ് പുടിൻ ആണവായുധങ്ങൾ സജ്ജമാക്കാൻ സേനാ തലവന്മാർക്ക് നിർദേശം നൽകിയത്. നാറ്റോയുടെ കടുത്ത നിലപാടിന് പിന്നാലെയാണ് തീരുമാനമെന്ന് പുടിൻ വ്യക്തമാക്കി. റഷ്യയ്‌ക്കെതിരെ പാശ്ചാത്യ രാജ്യങ്ങൾ കടുത്ത സാമ്പത്തിക ഉപരോധങ്ങൾ ഏർപ്പെടുത്തിയിരുന്നു.മുൻനിര നാറ്റോ അംഗങ്ങളിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥർ റഷ്യയ്‌ക്കെതിരെ ആക്രമണാത്മക പ്രസ്താവനകൾ നടത്തുകയും ചെയ്തിരുന്നു.
ഇതിനിടെ യുക്രൈൻ പ്രസിഡന്റ് വ്ളാദിമിർ സെലൻസ്കി റഷ്യയുമായുള്ള ചർച്ച സ്ഥിരീകരിച്ചു. ബെലാറസ് പ്രസിഡന്റിന്റെ ഉറപ്പിനെ തുടർന്നാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. ചർച്ചയിൽ പങ്കെടുക്കുന്ന പ്രതിനിധികളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് ബെലാറസ് പ്രസിഡന്റ് അറിയിച്ചു.യുക്രൈൻ പ്രതിനിധി സംഘം ചർച്ചയ്ക്ക് തിരിച്ചതായിയാണ് റിപ്പോർട്ട്.
ബെലാറസിൽ വച്ച് ചർച്ചയ്ക്ക് തയാറല്ലെന്നായിരുന്നു യുക്രൈൻ പ്രസിഡന്റ് വ്ളാദിമിർ സെലൻസ്കി നേരത്തെ പറഞ്ഞിരുന്നത്. വായ്‌സോ, ഇസ്‌താംബുൾ,എന്നിവിടങ്ങളിൽ എവിടെയും ചർച്ചയ്ക്ക് തയാറാണ് എന്നാൽ ബലാറസിൽ വച്ചുള്ള ചർച്ചയ്ക്ക് തയാറല്ലെന്നുമാണ് യുക്രൈൻ അറിയിച്ചിരുന്നത്. ആക്രമണം നിർത്തുകയാണ് റഷ്യ ആദ്യം ചെയ്യേണ്ടതെന്നും ബെലാറസിൽ നിന്ന് ആക്രമണം നടത്തുമ്പോൾ ചർച്ച സാധ്യമല്ലെന്നും സെലൻസ്കി പ്രതികരിച്ചിരുന്നു.

റഷ്യ ആക്രമണം നടത്തുന്ന ബെലാറസിൽ നിന്നാണ്. അവിടെ വെച്ച് ചർച്ച നടത്താൻ കഴിയില്ല. ഇതിന് പകരമായി വാഴ്‌സോ, ഇസ്താംബുൾ തുടങ്ങിയ അഞ്ച് നഗരങ്ങളിൽ ഒന്നിൽവെച്ചാകാമെന്നാണ് സെലൻസ്‌കി വ്യക്തമാക്കി. കഴിഞ്ഞ രാത്രിയിൽ റഷ്യ നടത്തിയത് ശക്തമായ ആക്രമണമാണെന്നും സെലൻസ്‌കി പറഞ്ഞു.
- യുക്രൈൻ ജനവാസമേഖലകൾക്ക് നേരെ ആക്രമണം ഉണ്ടാകില്ലെന്നായിരുന്നു ആദ്യം പറഞ്ഞതെങ്കിലും തലസ്ഥാനമായ കീവിൽ ഉൾപ്പെടെ ജനവാസമേഖലയിലേക്ക് ആക്രമണം നടന്നിരുന്നു. സാധാരണ പൗരൻമാരും കൊല്ലപ്പെട്ടുവെന്ന് യുക്രൈൻ ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ചെയ്തു. കീവിന് പുറമേ രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ ഖാർകിവിലും റഷ്യൻ സേനയുടെ ആക്രമണം നടക്കുന്നുണ്ട്. പൂർണമായ കണക്കുകൾ പുറത്തുവരുമ്പോൾ മരണസംഖ്യ ഉയർന്നേക്കാമെന്നാണ് ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ട്.