ഉംറ നിര്‍വഹിക്കാന്‍ ഏര്‍പ്പെടുത്തിയിരുന്ന പ്രായ നിബന്ധന പൂര്‍ണമായും ഒഴിവാക്കി

 

റിയാദ്: കൊവിഡ് സാഹചര്യത്തില്‍ ഉംറ നിര്‍വഹിക്കാന്‍ ഏര്‍പ്പെടുത്തിയിരുന്ന പ്രായ നിബന്ധന പൂര്‍ണമായും ഒഴിവാക്കി. ഇനി ഏത് പ്രായക്കാര്‍ക്കും മക്കയില്‍ എത്തി ഉംറ ചെയ്യാനും മദീനയില്‍ പ്രവാചക പള്ളി സന്ദര്‍ശിക്കാനും കഴിയും.

ഏഴ് വയസിന് മുകളിലുള്ളവര്‍ക്കായിരുന്നു ഏറ്റവും ഒടുവില്‍ അനുമതി ഉണ്ടായിരുന്നത്. ആ പരിധി ആണ് ഇപ്പോള്‍ എടുത്തു കളഞ്ഞത്. തവക്കല്‍ന ആപ്പില്‍ ഇമ്യൂണ്‍ സ്റ്റാറ്റസുള്ള ആര്‍ക്കും ഇനി മക്കയിലും മദീനയിലും എത്താം. എന്നാല്‍ ഇഅതമര്‍ന ആപ്പ് വഴി ഉംറക്കും മദീന സിയാറത്തിനുമുള്ള അനുമതി എടുക്കണം.