റഷ്യക്കെതിരെ സൈബർ ആക്രമണം നടത്തി യുക്രൈൻ. റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിടർ പുടിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ആക്രമിക്കപ്പെട്ടു. ഐടി സൈന്യത്തെ വിന്യസിച്ചതായി യുക്രൈൻ അവകാശപ്പെട്ടതിന് പിന്നാലെയാണ് ആക്രമണം
പുട്ടിന്റെ ഓഫീസിൻരെ സൈറ്റാണ് ആക്രമിക്കപ്പെട്ടത്. റഷ്യൻ സർക്കാരിന്റെ വിവിധ വകുപ്പുകളുടെയും റഷ്യൻ മാധ്യമ സ്ഥാപനങ്ങളുടെയും സൈറ്റുകൾക്ക് നേരെ സൈബറാക്രമണം നടന്നു.
കഴിഞ്ഞ ദിവസം യുക്രൈനിലും വ്യാപകമായ സൈബറാക്രമണം നടന്നിരുന്നു. എന്നാൽ ഈ ആക്രമണങ്ങളിൽ പങ്കില്ലെന്ന നിലപാടാണ് റഷ്യ സ്വീകരിച്ചത്. നേരത്തെ റഷ്യയുടെ സൈബറാക്രമണത്തിനെതിരെ പങ്കുചേരാൻ സൈബർ ഹാക്കർമാരുടെ സഹായം യുക്രൈൻ അഭ്യർഥിച്ചിരുന്നു.