കോഴിക്കോട് നന്മണ്ടയിൽ സിനിമാ നിർമാതാവിന് നേരെ വെടിവെപ്പ്; രണ്ട് പേർ പിടിയിൽ

 

കോഴിക്കോട് നന്മണ്ടയിൽ സിനിമാ നിർമാതാവിന് നേരെ വെടിവെപ്പ്. വൈഡൂര്യം എന്ന സിനിമയുടെ നിർമാതാവ് പന്ത്രണ്ടുമഠത്തിൽ വിൽസണ് നേരെയാണ് മൂന്നംഗ സംഘം വെടിവെപ്പ് നടത്തിയത്. സംഭവത്തിൽ കൊടിയത്തൂർ സ്വദേശികളായ ഷാഫി, മുനീർ എന്നിവരെ കസ്റ്റഡിയിലെടുത്തു. ഒരാൾ ഒളിവിലാണ്

പ്രതികൾ ഉപയോഗിച്ച തോക്കും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് വീട് ഒഴിപ്പിക്കാനെത്തിയ ഗുണ്ടകൾ വീട്ടുകാർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. വൈഡൂര്യം സിനിമ നിർമിക്കാനായി ഒരാളിൽ നിന്ന് പണം വായ്പയായി വാങ്ങിയിരുന്നു. ഇതിന് തൃശൂരിൽ വിൽസന്റെ പേരിലുണ്ടായിരുന്ന 32 സെന്റ് സ്ഥലം ഈടായി റജിസ്റ്റർ ചെയ്തു നൽകുകയും ചെയ്തിരുന്നു.

സിനിമ പരാജയപ്പെട്ടതോടെ വിൽസൺ പ്രതിസന്ധിയിലായി. പിന്നീട് വിൽസൺ സ്വന്തം പേരിലുണ്ടായിരുന്ന 32 സെന്റ് സ്ഥലം ഈടായി റജിസ്റ്റർ ചെയ്തു നൽകിയിരുന്നു. വായ്പക്കാരന്റെ ഭാര്യയുടെ പേരിലാണു സ്ഥലം റജിസ്റ്റർ ചെയ്തു കൊടുത്തിരുന്നത്. ആറു മാസത്തിനു ശേഷം 87.72 ലക്ഷം രൂപയ്ക്കു ആ സ്ഥലം വിറ്റു പണം തിരികെ നൽകിയിരുന്നു. എന്നാൽ നന്മണ്ടയിലെ സ്ഥലം വിൽസണു തിരികെ കൊടുത്തില്ല. ഈ കേസ് കോടതിയുടെ പരി?ഗണനയിലാണ്. ഇതിനിടെയാണ് വിൽസണ് നേരെ ആക്രമണമുണ്ടായത്.