യുദ്ധം രൂക്ഷമായ യുക്രെയ്നിൽ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ത്യൻ മെഡിക്കൽ വിദ്യാർഥി മരിച്ചു. പഞ്ചാബിലെ ബർണാല സ്വദേശിയായ ചന്ദ്രൻ ജിൻഡൽ എന്ന 22 വയസുകാരനാണ് മരിച്ചത്. യുക്രെയ്നിലെ വിനിയസ്റ്റയിൽ ചികിത്സയിലായിരുന്നു.
ഫെബ്രുവരി രണ്ടിന്, ചന്ദ്രൻ ജിൻഡലിന് മസ്തിഷ്കാഘാതം ഉണ്ടായതിനെ തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ചിരിന്നു. പിന്നീട് അടിയന്തര ശസ്ത്രക്രിയയ്ക്ക് മാതാപിതാക്കൾ സമ്മതം നൽകിയിരുന്നു. എന്നാൽ ചൊവ്വാഴ്ച ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നുവെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.