ഇ​ന്ത്യ​ന്‍ ഷൂ​ട്ടി​ങ്​ കോ​ച്ച്‌​ മൊണാലി ബ്ലാ​ക്ക്​ ഫം​ഗ​സ് ബാധിച്ച് മ​രി​ച്ചു

 

ന്യൂ​ഡ​ല്‍​ഹി : ഇ​ന്ത്യ​ന്‍ ഷൂ​ട്ടി​ങ്​ കോ​ച്ചും ടെ​ക്​​നി​ക്ക​ല്‍ ഒ​ഫീ​ഷ്യ​ലു​മാ​യ മൊ​ണാ​ലി (44) ഗോ​ര്‍​ഹെ ബ്ലാ​ക്ക്​​ ഫം​ഗ​സ്​ ബാ​ധി​ച്ചു​ മ​രി​ച്ചു. കോ​വി​ഡ്​ ബാധിച്ച് ​​ ആ​ഴ്​​ച​ക​ളോ​ളം ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു. പി​ന്നീ​ട്​ നെ​ഗ​റ്റി​വ്​ ആ​യെ​ങ്കി​ലും ബ്ലാ​ക്ക്​ ഫം​ഗ​സ്​ ബാ​ധി​ച്ച​തോ​ടെ വീ​ണ്ടും ആ​ശു​പ​ത്രി​യി​ലേ​ക്ക്​ മാ​റ്റി.

ക​ണ്ണി​നും മൂ​ക്കി​നും ഫം​ഗ​സ്​ ബാ​ധി​ച്ച്‌​ ആ​രോ​ഗ്യം വ​ഷ​ളാ​യ​തി​നു പി​ന്നാ​ലെ വ്യാ​ഴാ​ഴ്​​ച രാ​വി​ലെ മ​രി​ക്കു​ക​യാ​യി​രു​ന്നു. മ​ണി​ക്കൂ​റു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ല്‍ കോ​വി​ഡ്​ ബാ​ധി​ച്ച്‌​ ചി​കി​ത്സ​യി​ലി​രു​ന്ന മൊ​ണാ​ലി​യു​ടെ പി​താ​വ്​ മ​നോ​ഹ​ര്‍ ഗോ​ര്‍​ഹെ​യും(73) മ​രി​ച്ചു.