ആറ്റിങ്ങലിൽ സ്കൂള്‍ ബസ് മറിഞ്ഞു: ഒരു കുട്ടിക്ക് ഗുരുതര പരിക്ക്
തിരുവനന്തപുരം: സ്കൂള്‍ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു കുട്ടിക്ക് ഗുരുതര പരിക്ക്. കിഴുവിലം എസ്എസ്എം സ്കൂളിലെ വിദ്യാര്‍ത്ഥികളുമായി പോവുകയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്. ആറ്റിങ്ങലിൽ ആണ് സംഭവം. മുടപുരം തെങ്ങുംവിള ക്ഷേത്രത്തിന് സമീപത്താണ് അപകടമുണ്ടായത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിയെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.