തൃശൂർ: വെള്ളം വാങ്ങാനായി സ്റ്റേഷനിലിറങ്ങി തിരികെ ട്രെയിനിൽ ചാടിക്കയറുന്നതിനിടെ കാൽതെറ്റിവീണു വിദ്യാർഥി മരിച്ചു. ചങ്ങനാശേരി കൊലാരം മത്തായി സെബാസ്റ്റ്യന്റെ മകൻ മിലൻ സെബാസ്റ്റ്യൻ (22) ആണു മരിച്ചത്.
ഹൈദരബാദിൽനിന്ന് തിരുവനന്തപുരത്തേക്കു വരികയായിരുന്ന ശബരി എക്സ്പ്രസിൽനിന്നു വീണാണ് അപകടം. മിലൻ പാലക്കാട്ടുനിന്ന് എറണാകുളത്തേക്കു പോകുകയായിരുന്നു.
കാൽ വഴുതി ട്രെയിനിന് അടിയിൽവീണു ഗുരുതര പരിക്കേറ്റ മിലനെ ഉടൻ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോക്കറ്റിലുണ്ടായിരുന്ന തിരിച്ചറിയൽ കാർഡിൽനിന്നാണ് വിലാസം അറിഞ്ഞത്. മിലന്റെ മാതാപിതാക്കൾ വിദേശത്താണ്