മുംബൈ: മഹാരാഷ്ട്രയിലെ സ്കൂളില്‍ വിദ്യാര്‍ഥികള്‍ അടക്കം 51 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു . അഹമ്മദ്നഗര്‍ ജില്ലയിലുള്ള ജവഹര്‍ നവോദയ സ്കൂളില്‍ 48 വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ 51 പേര്‍ക്കാണ് കോവിഡ് റിപ്പോർട്ട് ചെയ്തത് .
ഇവരിൽ മൂന്നുപേര്‍ സ്കൂളിലെ ജീവനക്കാരാണ്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഈ ഈ സ്കൂളിലെ 19 വിദ്യാര്‍ഥികള്‍ക്ക് രോഗബാധ കണ്ടെത്തിയിരുന്നു. 400ഓളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്കൂളാണിത്.
അതേസമയം വിദ്യാര്‍ഥികളെയും ജീവനക്കാരെയും ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് വിധേയരാക്കിയതായി പാര്‍നല്‍ താലൂക്ക് ഹെല്‍ത്ത് ഓഫീസര്‍ അറിയിച്ചു.