15 മുതൽ 18 വരെ പ്രായമുള്ള കുട്ടികളുടെ കൊവിഡ് വാക്‌സിനേഷനായി സംസ്ഥാനം സജ്ജമാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. കുട്ടികളുടെ വാക്‌സിനേഷൻ ആരംഭിക്കണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ മാർഗനിർദേശമനുസരിച്ച് കുട്ടികളുടെ വാക്‌സിനേഷന് എല്ലാ ക്രമീകരണവും നടത്തുന്നതാണ്
എല്ലാ കുട്ടികൾക്കും സുരക്ഷിതമായി വാക്‌സിൻ നൽകാനാണ് ആരോഗ്യവകുപ്പ് ശ്രമിക്കുന്നത്. ജനന തീയതി പ്രകാരം 18 വയസ്സ് തുടങ്ങുന്നത് മുതലുള്ളവർക്ക് വാക്‌സിൻ നൽകിയിട്ടുണ്ട്. 15, 16, 17 ഏജ് ഗ്രൂപ്പിൽ 15 ലക്ഷത്തോളം കുട്ടികളാണുള്ളതെന്നും മന്ത്രി അറിയിച്ചു.