വെള്ളമുണ്ട : ആരോഗ്യരംഗത്തെ ഒരു വർഷത്തെ സേവനം പൂർത്തീകരിച്ചതിന്റെ ഭാഗമായി ആശാ യൂനാനി ഹോസ്പിറ്റലിൽ വെച്ച് നിർദ്ധന കുടുംബങ്ങൾക്കായി സൗജന്യ യൂനാനി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
ക്യാമ്പിൽ വന്ന രോഗികൾക്ക് പരിശോധന, മരുന്നുവിതരണം, യൂനാനി റെജിമെന്റ് തെറാപ്പി എന്നിവ സൗജന്യമായി നൽകി.
വയനാട്,കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിൽ നിന്നായി നൂറോളം രോഗികളാണ് ക്യാമ്പിൽ പങ്കെടുത്തത്.
ഡോ: മുഹമ്മദ് സുഹൈൽ (BUMS ) ന്റെ നേതൃത്വത്തിലാണ് ക്യാമ്പ് നടന്നത്.