ലോക ഹൃദയദിനാചാരണം – ഹൃദയ താടാകത്തിലേക്ക് യാത്ര സംഘടിപ്പിച്ചു

ലോക ഹൃദയദിനാചാരണം – ഹൃദയ താടാകത്തിലേക്ക് യാത്ര സംഘടിപ്പിച്ചു
മേപ്പാടി: ഹൃദയത്തെ സംരക്ഷിക്കുക, ഹൃദയ താടാകത്തെ സംരക്ഷിക്കുക എന്ന സന്ദേശവുമായി വനം – വന്യ ജീവി വകുപ്പും ഡി എം വിംസ് മെഡിക്കൽ കോളേജും സംയുക്തമായി ചെമ്പ്ര മലയിലെ ഹൃദയ താടാകത്തിലേക്കു സാഹസിക യാത്ര സംഘഡിപ്പിച്ചു. യാത്രയുടെ ഫ്ലാഗ്ഗ് ഓഫ്‌ കർമ്മം ബഹു. ഡി എഫ് ഒ ഷജ്നാ കരിം നിർവഹിച്ചു. ഡോക്ടർമാർ, മെഡിക്കൽ, നഴ്സിംഗ്, ബി ഫാം വിദ്യാർത്ഥികൾ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. ഹൃദയത്തെ സംരക്ഷി ക്കുന്നതുപോലെതന്നെ പ്രകൃതിയിയെയും സംരക്ഷിക്കുമെന്ന് പ്രതിജ്ഞ എടുക്കുകയും ചെയ്തു.മെഡിക്കൽ സൂപ്രണ്ട് ഡോ. മനോജ്‌ നാരായണൻ, കാർഡിയോളജി വിഭാഗം മേധാവി ഡോ. ചെറിയാൻ,എ ജി എം ഡോ.ഷാനവാസ്‌ പള്ളിയാൽ, നഴ്സിംഗ് കോളേജ് പ്രിൻസിപ്പാൾ ഡോ. എൻ. സുരേഷ്,ചെമ്പ്ര വന സംരക്ഷണ സമിതി പ്രസിഡന്റ്‌ അനിൽ കുമാർ, സെക്രട്ടറി രഞ്ജിത്ത് എന്നിവർ സംസാരിച്ചു.