അധിനിവേശം നിർത്താൻ റഷ്യയോട് നിർദേശിക്കണം; ലോകരാഷ്ട്രങ്ങളോട് യുക്രൈൻ

 

അധിനിവേശം അവസാനിപ്പിക്കാൻ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ കാര്യക്ഷമമായി ഇടപെടണമെന്നാവശ്യപ്പെട്ട് യുക്രൈൻ. റഷ്യൻ അധിനിവേശം പത്ത് ദിവസം പിന്നിടുമ്പോഴാണ് ലോക രാജ്യങ്ങളുടെ സഹായം തേടി യുക്രൈൻ വരുന്നത്. യുക്രൈൻ വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്

റഷ്യ വെടിനിർത്തൽ ലംഘിച്ചു. രാജ്യത്തെ സാധാരണക്കാർക്ക് നേരെ ആക്രമണം അഴിച്ചുവിടുകയാണ്. രാജ്യത്തെ സാധാരണക്കാർക്കും വിദേശികളായ വിദ്യാർഥികൾക്കും സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ അവസരമുണ്ടാകണമെന്നും കുലേബ പറഞ്ഞു

ഇന്ത്യൻ വിദ്യാർഥികളെ റഷ്യൻ സൈന്യം മനുഷ്യ കവചമാക്കിയിരിക്കുകയാണെന്ന റഷ്യൻ ആരോപണം കുലേബ തള്ളി. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി യുക്രൈൻ എഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിലെ വിദ്യാർത്ഥിളെ സ്വീകരിക്കുന്ന രാജ്യമാണ് യുക്രൈൻ. സംഘർഷം നിലനിൽക്കുമ്പോഴും രാജ്യത്തെ വിദേശ വിദ്യാർഥികൾക്ക് സഞ്ചരിക്കാനുള്ള സൗകര്യങ്ങൾ ഉൾപ്പെടെ ഏർപ്പെടുത്തിയിട്ടുണ്ട്. അവരുടെ എംബസികളുമായി ചേർന്ന് പ്രവർത്തിച്ച് വരികയാണ്. യുക്രൈൻ സർക്കാർ അവർക്കായി പരമാവധി സൗകര്യങ്ങൾ ചെയ്യുന്നുണ്ടെന്നും കുലേബ പറഞ്ഞു