യുക്രെയ്ൻ അധിനിവേശം; റഷ്യൻ സ്ഥാപനങ്ങളുമായുള്ള ഇടപാടുകൾക്ക് എസ്.ബി.ഐ നിരോധനമേർപ്പെടുത്തി

റഷ്യൻ സ്ഥാപനങ്ങളുമായുള്ള ഇടപാടുകൾക്ക് എസ്.ബി.ഐ നിരോധനമേർപ്പെടുത്തിയതായി റിപ്പോർട്ട്. റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിന് പിന്നാലെയാണ് എസ്.ബി.ഐ നടപടി. ഉപരോധത്തിന്റെ പിടിയിലായ റഷ്യൻ സ്ഥാപനങ്ങൾ, ​ബാങ്ക്, പോർട്ടുകൾ, കപ്പലുകൾ എന്നിവയുമായി ഇനി ഇടപാടുകൾ നടത്തേണ്ടെന്ന് എസ്.ബി.ഐ നിർദേശം നൽകിയെന്നാണ് റിപ്പോർട്ട്.

അതേസമയം,ഉപരോധമേർപ്പെടുത്തിയിരിക്കുന്ന സ്ഥാപനങ്ങളുമായി ഇടപാടുകൾ നടത്തുമ്പോൾ ജാഗ്രത വേണമെന്നും എസ്.ബി.ഐ ഉപയോക്താക്കളോട് നിർദേശിച്ചിട്ടുണ്ട്. റഷ്യയിലെ ഇടപാടുകളെ കുറിച്ച് ഇന്ത്യൻ എണ്ണ കമ്പനികളോട് എസ്.ബി.ഐ വിവരങ്ങൾ തേടിയെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.